Advertisement

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം

2 days ago
2 minutes Read
axiam4

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് പകർത്തിയ പുതിയ ചിത്രങ്ങൾ പങ്കുവെച്ച് ആക്സിയം 4 ദൗത്യസംഘം. വ്യത്യസ്ത സമയങ്ങളിൽ നിലയത്തിൽ നിന്ന് പകർത്തിയ പുറം കാഴ്ചകളാണ് നാല് പേരും ക്യാമറയിലാക്കിയത്. ആക്സിയം 4 സംഘം ബഹിരാകാശ നിലയത്തിൽ എത്തിയിട്ട് 10 ദിവസം പിന്നിട്ടു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പരീക്ഷണങ്ങൾ തുടരുകയാണ് സംഘം.

ശുഭാംശു ശുക്ല ഉൾപ്പെടെയുള്ള യാത്രികർ 60 പരീക്ഷണങ്ങളാണ് നടത്തുക. കേരളത്തിന് അഭിമാനമായി വെള്ളായണി കാർഷിക സർവകലാശാല മുന്നോട്ടുവെച്ച തനത് നെൽവിത്തുകളുടെ ജൈവ പരീക്ഷണവും ഇതിൽ ഉൾപ്പെടുന്നു. മൈക്രോ ആൽഗഗൾ ഉപയോഗിച്ച് ഭക്ഷണം വളർത്തൽ, സയനോ ബാക്ടീരിയയിൽ നിന്നുള്ള ഓക്സിജൻ, ബഹിരാകാശത്ത് പേശികളുടെ ശേഷി വർധിപ്പിക്കാനുള്ള പരീക്ഷണങ്ങൾ, സസ്യങ്ങളുടെ അതിജീവനം, യാത്രികരുടെ ആരോഗ്യ സംരക്ഷണം തുടങ്ങി മനുഷ്യായുസ്സ് വർധിപ്പിക്കാനുള്ള സുപ്രധാന പരീക്ഷണങ്ങളും ദൗത്യത്തിന്റെ ഭാഗമാണ്.

ഐഎസ്എസ് എന്ന ബഹിരാകാശ നിലയം ഈ നൂറ്റാണ്ട് കണ്ട എറ്റവും വിസ്മയിപ്പിക്കുന്ന മനുഷ്ന്റെ കണ്ടെത്തലാണ്. 9 യാത്രികർക്ക് 6 മാസക്കാലം ഒരു ബുദ്ധിമുട്ടും കൂടാതെ കഴിഞ്ഞുകൂടാനുള്ള സൗകര്യമുണ്ട് ഈ നിലയത്തിൽ. ആക്സിയം 4 ദൗത്യ സംഘത്തലവയായ പെഗ്ഗി വിൻസ്റ്റൺ 5 തവണത്തെ യാത്രകളിലായി ഐഎസ്എസ്സിൽ ഇതിനകം തങ്ങിയത് 675 ദിവസമാണ്. ഇന്ത്യൻ വംശജയായ സുനിത വില്യംസ് അവിടെ തുടർന്നത് 608 ദിവസമാണ്. കാൽ നൂറ്റാണ്ടിനിടെ ഐഎസ്എസ്സിൽ എത്തിയ മനുഷ്യരുടെ എണ്ണം 285 ആണ്.

നാസയുടെ മുന്‍ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമന്‍ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകിയിരുന്നത്. ഇന്ത്യന്‍ സഞ്ചാരി ശുഭാംശു ശുക്ലയായിരുന്നു പൈലറ്റ്.

ബഹിരാകാശ നിലയത്തിലേക്ക് വാണിജ്യാടിസ്ഥാനത്തില്‍ സന്ദര്‍ശകരെ എത്തിക്കുന്ന സ്വകാര്യ കമ്പനിയാണ് ആക്‌സിയം സ്‌പേസ്. 2022 ലാണ് ആക്സിയം സ്പേസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യമായി വാണിജ്യാടിസ്ഥാനത്തിൽ സ്വകാര്യ വ്യക്തികളെ നിലയത്തിലെത്തിച്ചത്. ഐഎസ്ആര്‍ഒയുടെ പിന്തുണയോടെയാണ് ആക്‌സിയം സ്‌പേസിന്റെ നാലാം ദൗത്യ വിക്ഷേപണത്തില്‍ ശുഭാംശു ശുക്ലയ്ക്ക് അവസരം ലഭിച്ചത്.

Story Highlights : Axiom 4 mission team shares new images from the International Space Station

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top