ഒരു ലിറ്ററിന് 1000 രൂപ, വേണ്ടവർക്ക് എത്തിച്ചു കൊടുക്കും; ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ. വരന്തരപ്പള്ളി സ്വദേശി രമേശ് ആണ് ഓട്ടോറിക്ഷയിൽ മദ്യം എത്തിച്ചു വിൽപ്പന നടത്തുന്നതിനിടെ പിടിയിലായത്. മദ്യം പിടികൂടുന്ന ദൃശ്യങ്ങൾ ട്വന്റിഫോറിന് ലഭിച്ചു. എക്സൈസിന് ലഭിച്ച രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ എക്സൈസ് റേഞ്ച് നടത്തിയ നീക്കത്തിലാണ് പ്രതി പിടിയിലായത്. അഞ്ചു ലിറ്റർ ചാരായം പിടിച്ചെടുത്തിട്ടുണ്ട്.
തൃശൂർ മാർക്കറ്റിൽ നിന്ന് പഴുപ്പേറിയ ഞാവൽ പഴം ഒരാൾ കൂടുതലായി വാങ്ങുന്നതായി ഒരു വിവരം ലഭിച്ചിരുന്നു. തുടർന്നാണ് രമേശനെ എക്‌സൈസ് നിരീക്ഷിച്ച് തുടങ്ങിയത്. വീട് വാടകയ്ക്ക് എടുത്ത് ഞാവൽ പഴം ഉപയോഗിച്ച് രമേശൻ വാറ്റുകയായിരുന്നു. ഓട്ടോറിക്ഷയിൽ സാധനം വേണ്ടവർക്ക് സ്ഥലത്ത് എത്തിച്ച് കൊടുത്താണ് മദ്യ വില്പന നടത്തിയിരുന്നത്. ഒരു ലിറ്ററിന് ആയിരം രൂപ വെച്ചാണ് രമേശ് മേടിച്ചിരുന്നത്. ഞാവൽ പഴമയതുകൊണ്ട് സ്വാദ് വ്യത്യസ്തമാണെന്നാണ് എക്സൈസ് പറയുന്നത്. ഇതിനാൽ ആവശ്യക്കാർ ഏറെയുണ്ടായിരുന്നുവെന്ന് എക്സൈസ് വ്യക്തമാക്കി.
Story Highlights : Man arrested in Thrissur for distilling liquor made with Java Plum
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here