Advertisement

വരാനിരിക്കുന്നത് വമ്പന്മാർ ; 2025ൽ റിലീസിനൊരുങ്ങി മലയാളത്തിന്റെ സീനിയർ നായകന്മാരുടെ ചിത്രങ്ങൾ

10 hours ago
2 minutes Read

ഏറെ കാലത്തിന് ശേഷം മലയാളത്തിലെ എല്ലാ സീനിയർ നായക നടന്മാരുടെയും ചിത്രങ്ങൾ അടുത്തടുത്ത കാലയളവിൽ റിലീസിനൊരുങ്ങുന്നു. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ് എന്നിവരുടെ പ്രേക്ഷകർ ഏറെ നാളായി കാത്തിരിക്കുന്ന സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്.

മമ്മൂട്ടിയുടേതായി അടുത്ത് റിലീസിനെത്തുന്നത് ജിതിൻ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവലാണ്. ചിത്രത്തിൽ മമ്മൂട്ടി നെഗറ്റിവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്. വിനായകനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഏറെ പ്രതീക്ഷയിൽ റിലീസിനെത്തിയ ഡൊമിനിക്ക് ആൻഡ് ദി ലേഡിസ് പഴ്സ്, ബസൂക്ക എന്നീ ചിത്രങ്ങൾ പ്രതീക്ഷിച്ച വിജയം കൈവരിച്ചിരുന്നില്ല. അതിനാൽ കളങ്കാവലിന്റെ വിജയം മമ്മൂട്ടി ആരാധകർ ഉറ്റുനോക്കുന്നുണ്ട്. ചിത്രം ആഗസ്റ്റ് ഒന്നിന് തിയറ്ററുകളിലെത്തും.

എന്നും ഇപ്പോഴും എന്ന ചിത്രത്തിന് 10 വർഷത്തിന് ശേഷം ഹിറ്റ്‌ജോഡിയായ മോഹൻലാൽ സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടുമെത്തുന്ന ‘ഹൃദയപൂർവം’ ആഗസ്റ്റ് 28 ന് റിലീസ് ചെയ്യും. ചിത്രത്തിൽ ഹൃദയം മാറ്റി വെക്കപ്പെട്ടൊരാളാണ് മോഹൻലാലിൻറെ കഥാപാത്രം. മാളവിക മോഹനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിലെത്തുന്നു.

സെൻസർ ബോർഡുമായുള്ള തക്കത്തെത്തുടർന്ന് റിലീസ് അനിശ്ചിതത്വത്തിലിരിക്കുന്ന ജാനകി vs സ്റ്റേറ്റ് ഓഫ് കേരളയും, ഒറ്റക്കൊമ്പനാണ് സുരേഷ് ഗോപിയുടേതായി റിലീസിനൊരുങ്ങുന്നു ചിത്രങ്ങൾ. ഒന്നര വർഷത്തിന് ശേഷമാണു സുരേഷ് ഗോപിയുടേതായി ഒരു ചിത്രം തിയറ്ററുകളിലെത്തുന്നത്. ഇരു ചിത്രങ്ങളുടെയും ചിത്രീകരണം ഏറെ നാളായി ആരംഭിച്ചിട്ടെങ്കിലും സുരേഷ്‌ ഗോപിയുടെ കേന്ദ്ര മന്ത്രിപദത്തിന്റെ ഉത്തരവാദിത്വങ്ങളും മറ്റ് ചില കാരണങ്ങളും കൊണ്ട് ചിത്രീകരണം നീണ്ട് പോകുകയായിരുന്നു.

2024ൽ പുറത്തിറങ്ങിയ എബ്രഹാം ഓസ്‌ലർ മികച്ച നേടിയിരുന്നുവെങ്കിലും പിന്നീട മലയാളത്തിൽ പുതിയ ചിത്രങ്ങളൊന്നും ജയറാം അഭിനയിച്ചിരുന്നില്ല. തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ സഹ നടനായുള്ള തിരക്കിലായിരുന്നു അദ്ദേഹം. എന്നാൽ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമും മകൻ കാളിദാസും ഒരുമിക്കുന്നുവെന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ കേട്ടത്. ഒരു വടക്കൻ സെൽഫിക്ക് ശേഷം ജി പ്രജിത്ത് സംവിധാനം ചെയ്യുന്ന ആയിരം ആശകൾ ഈ വർഷം അവസാനം തിയറ്ററുകളിലെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.

ജനപ്രിയ നായകൻ ദിലീപ് ഏറെ നാളുകൾക്ക് ശേഷം വീണ്ടുമൊരു മാസ് മസാല എന്റർടൈനർ ചിത്രത്തിന്റെ ഭാഗമാകുകയാണ്. ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്യുന്ന ഭഭബ ഈ വർഷം മലയാള സിനിമ പ്രേക്ഷകർ ഏറ്റവും അധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ്. അടുത്തിടെ റിലീസ് ചെയ്ത് ചിത്രത്തിന്റെ ടീസർ വലിയ ജനശ്രദ്ധ നേടിയിരുന്നു. ഫാഹിം സഫറും നൂറിൻ ഷെരീഫും ചേർന്ന് തിരക്കഥയെഴുതുന്ന ചിത്രത്തിൽ ദിലീപിനൊപ്പം വിനീത് ശ്രീനിവാസനും, ധ്യാൻ ശ്രീനിവാസനും മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കും.

Story Highlights :Biggies are coming; Films starring senior Malayalam heroes set for release in 2025

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top