മാക്ടയിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

കൊച്ചി: മലയാളം സിനി ടെക്നീഷ്യൻസ് അസോസിയേഷന്റെ പുതിയ ചെയർമാനായി സംവിധായകൻ ജോഷി മാത്യു തിരഞ്ഞെടുക്കപ്പെട്ടു.
ജനറൽ സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയും ട്രഷററായി സജിൻ ലാലും തിരഞ്ഞെടുക്കപ്പെട്ടു. രാജീവ് ആലുങ്കൽ,
പികെ ബാബുരാജ് എന്നിവർ വൈസ് ചെയർമാൻമാരായും എൻ എം ബാദുഷ, ഉത്പൽ വി നായനാർ, സോണി സായ് എന്നിവർ ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
ഷിബു ചക്രവർത്തി, എം പത്മകുമാർ, മധുപാൽ, ലാൽ ജോസ്, ജോസ് തോമസ്, സുന്ദർദാസ്, വേണു ബി നായർ, ബാബു പള്ളാശ്ശേരി,
ഷാജി പട്ടിക്കര, എൽ ഭൂമിനാഥൻ, അപർണ്ണ രാജീവ്, ജിസ്സൺ പോൾ, എ എസ് ദിനേശ്, അഞ്ജു അഷ്റഫ്, തുടങ്ങിയവരാണ് എക്സിക്യൂട്ടീവ് അംഗങ്ങൾ. എറണാകുളം “മാക്ട” ജോൺ പോൾ ഹാളിൽ വെച്ച് റിട്ടേണിംഗ് ഓഫീസർ അഡ്വക്കേറ്റ് ജയശങ്കറിന്റെ സാന്നിധ്യത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
Story Highlights :New office bearers take charge at MACTA
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here