ഡൽഹിയിൽ ഭൂചലനം; 4.4 തീവ്രത രേഖപ്പെടുത്തി

ഡൽഹിയിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് രാവിലെ 9.04 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം ഒരു മിനിറ്റ് നീണ്ടുനിന്നതായാണ് വിവരം.
ഹരിയാനയിലെ ജജ്ജാറിൽ നിന്ന് മൂന്ന് കിലോമീറ്റർ വടക്കുകിഴക്കായും ഡൽഹിയിൽ നിന്ന് 51 കിലോമീറ്റർ പടിഞ്ഞാറുമായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.
ഡൽഹിയിലെ പല പ്രദേശങ്ങളിലെയും ആളുകൾ പ്രകമ്പനത്തെ തുടർന്ന് വീടുകളിൽ നിന്നും ഇറങ്ങിയോടി. വീട്ടുപകരണങ്ങളെല്ലാം കുലുങ്ങിയത് ജനങ്ങളിൽ ഭയമുണ്ടാക്കിയെന്നാണ് വിവരം.
Story Highlights : Strong earthquake tremors felt in Delhi
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here