Advertisement

യുഡിഎഫ് യോഗം ഇന്ന് കൊച്ചിയിൽ; മുന്നണി വിപുലീകരണം ചർച്ചയാകും

2 days ago
1 minute Read

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ യുഡിഎഫ് യോഗം ഇന്ന്. കൊച്ചിയിൽ നടക്കുന്ന യോഗത്തിൽ ഉപതിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകനവും, മുന്നണി വിപുലീകരണവുമാകും പ്രധാന അജണ്ട. തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കവും ചർച്ചയാകും. കേരള കോൺഗ്രസ് എമ്മിനെയും ആർ ജെ ഡിയെയും മുന്നണിയിലെത്തിക്കുന്നതതടക്കം ചർച്ചയായേക്കും. ആരോഗ്യവകുപ്പിനെതിരെയുള്ള തുടർ സമരപരിപാടികൾ യോഗത്തിൽ തീരുമാനിക്കും.

അതേസമയം കോണ്‍ഗ്രസിനെ അടിമുടി പുതുക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശീയ നേതൃത്വം. വരാനിരിക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിലും തുടര്‍ന്ന് നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടിയെ അധികാരത്തിലെത്തിക്കുകയെന്നതാണ് എഐസിസിയുടെ പ്രധാന ലക്ഷ്യം. എന്നാല്‍ കേരളത്തില്‍ താഴേത്തട്ടില്‍ പാര്‍ട്ടി സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നാണ് ഹൈക്കമാന്റിന് നേരത്തെ ലഭിച്ച റിപ്പോര്‍ട്ട്.

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ പുനഃസംഘടന നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേരളത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന സാഹചര്യത്തില്‍ ഭാരവാഹികളെ ഉടന്‍ പ്രഖ്യാപിക്കണമെന്നാണ് നിര്‍ദേശം.സംസ്ഥാന സര്‍ക്കാരിനെതിരെ ജനവികാരം ശക്തമാണെന്നും, തിരഞ്ഞൈടുപ്പില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്തുകയും ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്താല്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ തിരിച്ചെത്താന്‍ കഴിയുമെന്നുമാണ് നേതൃത്വം വിലയിരുത്തുന്നത്.

Story Highlights : UDF meeting today in Kochi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top