‘ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരതിൽ പാസ് നൽകിയത് BJP, വി. മുരളീധരന്റെ ശരീരഭാഷ തന്നെ പ്രതിരോധത്തിലായതിന്റെ സൂചന: സന്ദീപ് വാര്യർ

പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. ജ്യോതി മൽഹോത്രയ്ക്ക് വന്ദേ ഭാരത ട്രെയിനിൽ പാസ് നൽകിയത് ബിജെപിയെന്ന് സന്ദീപ് വാര്യര്‍ വെളിപ്പെടുത്തി.
വി. മുരളീധരന്റെ ശരീരഭാഷ തന്നെ പ്രതിരോധത്തിൽ ആയതിന്റെ സൂചന. ജ്യോതി മൽഹോത്രയെ വന്ദേ ഭാരത ഉദ്ഘാടനത്തിലേക്ക് എത്തിച്ചതിൽ ഇടപെട്ടത് ഡൽഹിയിൽ പ്രവർത്തിച്ച മാധ്യമപ്രവർത്തകനാണ്. വി.മുരളീധരൻ എന്തിനെയാണ് ഭയക്കുന്നത്. അദ്ദേഹം അന്വേഷണത്തിന് തയ്യാറാകണം.
വി മുരളീധരൻ കേന്ദ്രമന്ത്രിയായിരുന്നപ്പോൾ നടത്തിയ ഇടപാടുകൾ അന്വേഷിക്കണം. മുരളീധരന്റെ ഭാര്യ ഭാഗമായ എൻജിഒയുടെ പ്രവർത്തനങ്ങൾ സുതാര്യമായ അന്വേഷണത്തിന് വിധേയമാക്കണമെന്നും സന്ദീപ് വാര്യർ ആവശ്യപ്പെട്ടു.
ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ബിജെപി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കിയെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
2023 ഏപ്രില്‍ 25-ന് നടന്ന കാസര്‍ഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്‌ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി നേതാവും റെയില്‍വേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യമുള്ളത്.
Story Highlights :vande bharat jothi malhothra muraleedharan sandeep varier
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here