Advertisement

അമിത് ഷാ ഇന്ന് കേരളത്തില്‍; നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം

July 11, 2025
2 minutes Read
amit shah

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കേരളത്തില്‍. രാത്രിയോടെ തിരുവനന്തപുരത്തെത്തുന്ന അമിത് ഷാ നാളെ ബിജെപിയുടെ സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവന്‍ ഉദ്ഘാടനം ചെയ്യും. പിന്നാലെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡ്തല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും.

തദ്ദേശ തിരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റത്തിന് കോപ്പുകൂട്ടുന്ന ബിജെപിയുടെ സംഘടനാതല പ്രചാരണത്തിന് നാളെ ഔദ്യോഗിക തുടക്കമാകും.
രാവിലെ പതിനൊന്നരയോടെ പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന ബിജെപി വാര്‍ഡുതല പ്രതിനിധികളുടെ യോഗത്തില്‍ ‘കേരളം മിഷന്‍ 2025’ അമിത് ഷാ പ്രഖ്യാപിക്കും.ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 5000 വാര്‍ഡ് പ്രതിനിധികള്‍ വീതം സമ്മേളനത്തില്‍ പങ്കെടുക്കും. ബാക്കിയുള്ള 10 ജില്ലകളിലെയും വാര്‍ഡ് പ്രതിനിധികള്‍ പഞ്ചായത്ത് തലത്തില്‍ ഒന്നിച്ച്, യോഗത്തില്‍ വെര്‍ച്വല്‍ ആയി പങ്കെടുക്കും.

ഏറെനാളായി സംസ്ഥാനത്തെ ബിജെപി പ്രവര്‍ത്തകര്‍ കാത്തിരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന ആസ്ഥാന മന്ദിരമായ K G മാരാര്‍ജി ഭവന്‍ അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം ബിജെപി സംസ്ഥാന നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും. തിരുവനന്തപുരത്തെ പരിപാടികള്‍ പൂര്‍ത്തിയാക്കി വൈകിട്ട് നാല് മണിയോടെ അമിത് ഷാ മടങ്ങും. മടങ്ങും വഴി കണ്ണൂരില്‍ ഇറങ്ങി തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്ര ദര്‍ശനം നടത്തി രാത്രിയോടെ ഡല്‍ഹിക്ക് പോകും.

Story Highlights : Amit Shah in Kerala today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top