Advertisement

ഷാജന്‍ സ്‌കറിയക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും

2 days ago
3 minutes Read
Sedition charges against shajan scaria to be investigated under court supervision

പൊലീസിന്റെ ഔദ്യോഗിക വയര്‍ലെസ് സന്ദേശം ചോര്‍ത്തിയ കേസില്‍ യുട്യൂബ് ചാനല്‍ ഉടമ ഷാജന്‍ സ്‌കറിയ്‌ക്കെതിരായ രാജ്യദ്രോഹക്കുറ്റം കോടതി മേല്‍നോട്ടത്തില്‍ അന്വേഷിക്കും. കുറ്റപത്രം ഉള്‍പ്പെടെ സമര്‍പ്പിക്കുന്നതില്‍ പൊലീസിന് വീഴ്ച സംഭവിച്ച പശ്ചാത്തലത്തിലാണ് എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ്. പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. (Sedition charges against shajan scaria to be investigated under court supervision)

പൊലീസ് വയര്‍ലെസ് സെറ്റ് ഹാക്ക് ചെയ്ത് സന്ദേശം ചോര്‍ത്തിയെടുത്ത സ്വന്തംയൂട്യൂബ് ചാനലിലൂടെ പ്രചരിപ്പിച്ചതിനാണ് ഷാജന്‍ സ്‌കറിയൊക്കെതിരെ പാലാരിവട്ടം പോലീസ് കേസടുത്തത്. അഭിഭാഷകനായ മുഹമ്മദ് ഫിറോസ് ആണ് പരാതി നല്‍കിയത്. ഐടി ആക്ടും രാജ്യദ്രോഹ കുറ്റവും ചുമത്തിയിരുന്നു. എന്നാല്‍ കേസെടുത്ത് 500 ദിവസം പിന്നിട്ടും പാലാരിവട്ടം പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നില്ല. പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ വീണ്ടും കോടതിയെ സമീപിച്ചതോടെയാണ് കേസിലെ പുതിയ വഴിത്തിരിവ്.

Read Also: ‘തൃശൂരിലെ പാർട്ടി കേന്ദ്രങ്ങളിൽ നിന്ന് വോട്ട് ചോർന്നു, പ്രതീക്ഷകളെ തകിടം മറിച്ചു; ഭരണവിരുദ്ധ വികാരം തിരിച്ചടിയായി’; CPI ജില്ലാ സമ്മേളന റിപ്പോർട്ട്

ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നായിരുന്നു കോടതിയില്‍ പോലീസിന്റെ മറുപടി. പുതിയ ഉത്തരവുപ്രകാരം ഓരോ 30 ദിവസം കൂടുമ്പോഴും അന്വേഷണ പുരോഗതി കോടതിയില്‍ റിപ്പോര്‍ട്ടായി സമര്‍പ്പിക്കണം. കേസില്‍ ആകെ 11 പ്രതികളാണ് ഉള്ളത്.

Story Highlights : Sedition charges against shajan scaria to be investigated under court supervision

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top