Advertisement

ഐഎസ്എൽ ഭാവി ഇനി എന്ത്? പുതിയ സീസൺ പ്രതിസന്ധിയിൽ; ആശങ്കയിൽ ക്ലബ്ബുകളും താരങ്ങളും

22 hours ago
3 minutes Read

ഇന്ത്യൻ ഫുട്ബോളിൽ തരം​ഗതീർത്ത ലീ​ഗാണ് ഇന്ത്യൻ സൂപ്പർ ലീ​ഗ്. ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി ഐഎസ്എൽ മാറിയിരുന്നു. ആരാധകരാലും ക്ലബ്ബുകളുടെ നിലവാരത്തിലും ഐഎസ്എൽ മുന്നിട്ടു നിന്നു. എന്നാൽ ലീ​ഗിൽ ഇനി ഒരു സീസൺ ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. സെപ്റ്റംബറിൽ നടത്താനിരുന്ന ഐഎസ്എൽ മാറ്റിവെച്ചിരിക്കുകയാണ്. എംആർഎയിൽ തീരുമാനമാകാതെ ഐഎസ്എൽ നടത്തില്ലെന്നാണ് FSDL ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന് അയച്ച കത്തിൽ പറയുന്നത്.

ഒരു പരിപാടിക്കോ മറ്റും വാണിജ്യ അടിസ്ഥാനത്തിൽ അധികാരം നൽകുന്ന കരാർ ആണ് ഈ മാസ്റ്റർ റൈറ്സ് എഗ്രിമെന്റ് . ISLലോട്ട് വരുമ്പോൾ മത്സരങ്ങളുടെ ഉപയോഗ അവകാശങ്ങൾ അതായത് മത്സരങ്ങളുടെ സംപ്രേക്ഷണവും സ്പോണ്സർഷിപ്പും ആണ് ഈ കരാറിന്റെ കീഴിൽ പ്രധാനമായും വരുന്നത്. 2010ൽ 15 വർഷത്തേക്ക് FSDL ഒപ്പുവെച്ച MRA ഈ വർഷം ഡിസംബറിൽ കാലാവധി കഴിയുന്നതാണ് നിലവിൽ ഐഎസ്എൽ മാറ്റി വെക്കാൻ കാരണമായത്.

ഈ കരാർ പുതുക്കാതെ ISL ആരംഭിക്കില്ല എന്നാണ് ഇപ്പോൾ FSDL AIFFന് കത്തയച്ചിരിക്കുന്നത്. AIFF കോൺസ്റ്റിട്യൂഷനുമായി ബന്ധപ്പെട്ടു ഒരു കേസ് സുപ്രീം കോടതിയുടെ പരിഗണനയിൽ ആണ്. കരാർ പുതുക്കി കാര്യങ്ങൾ എങ്ങനെ മുന്നോട്ട് കൊണ്ട് പോകാം എന്ന തീരുമാനം AIFF ന് എടുക്കാമെങ്കിലും, കൃത്യമായ എലെക്ഷൻ നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്ത് AIFF നിയമാവലി അന്തിമാക്കിട്ട് മതി MRA യുടെ കാര്യത്തിലുള്ള AIFF ന്റെ ഇടപെടൽ എന്നാണ് സുപ്രീം കോടതിയുടെ നിലപാട്.

Read Also: ISL അനിശ്ചിതത്വത്തിൽ; പുതിയ സീസൺ ഉടൻ തുടങ്ങില്ല; AIFFന് കത്ത് നൽ‌കി സംഘാടകർ

പ്രധാന താരങ്ങളെ അടക്കം മാറ്റി അഴിച്ചു പണികൾ നടത്തി, പുതിയ സീസണിനായി തയാറെടുക്കുകയായിരുന്നു ടീമുകൾ. ക്ലബ്ബുകൾ സൈനിംഗുകൾ തകൃതിയായി നടത്തുന്നതിന്നതിൽ ഐഎസ്എൽ നടത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, അതിനിടയിലാണ് ഇപ്പോൾ ഐഎസ്എൽ മാറ്റിവെച്ചു എന്ന വാർത്ത പുറത്തു വരുന്നത്.

ISL തുടങ്ങിയാൽ റീഫ്രീയിങിലെ എണ്ണമറ്റ പിഴവുകൾ, VARനായുള്ള കാത്തിരിപ്പ്. ഇപ്പോൾ ഇതാ സീസൺ തന്നെ മാറ്റിവെച്ചിരിക്കുന്നു. എന്ന് പുതിയ സീസൺ തുടങ്ങുമെന്ന കാര്യത്തിൽ പോലും തീരുമാനമാകാതെ അനിശ്ചിതകാലത്തേക്കാണ് മാറ്റിവെച്ചിരിക്കുന്നത്. ഇന്ത്യൻ ഫുട്‍ബോളിനെ വളർത്താനുള്ള ശ്രമങ്ങളിൽ പ്രധാന പങ്കുവഹിച്ച ഐഎസ്എൽ ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയ്ക്ക് പരിഹാരം ഉണ്ടാകണേൽ കരാറിൽ തീരുമാനം ആകേണ്ടതുണ്ട്. ഇക്കാര്യത്തില്‍ ധാരണയായതിനു ശേഷം മതി പുതിയ സീസണ്‍ എന്നാണ് സംഘാടകരുടെ നിലപാട്.

Story Highlights : What is the future of ISL? New season in crisis

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top