‘പുതിയ ടീം പുതിയ ദൗത്യം; ലക്ഷ്യം പാർട്ടിയെക്കുറിച്ചുണ്ടായ തെറ്റായ വ്യാഖ്യാനങ്ങൾ തിരുത്തി എഴുതിക്കുക’; അനൂപ് ആന്റണി

തിരഞ്ഞെടുപ്പ് വരാൻ പോകുന്നതിനാൽ പുതിയ ടീം പുതിയ ദൗത്യവുമായാണ് ഇറങ്ങുന്നതെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ജനറൽ സെക്രട്ടറി ആകുമെന്ന് കരുതിയിരുന്നില്ല. നൽകുന്ന ചുമതല പ്രാധാന്യത്തോടെ നിറവേറ്റാൻ കഴിയും. എല്ലാ സമുദായങ്ങളെയും വിഭാഗങ്ങളെയും കൂടെ നിർത്തണമെന്നാണ് പാർട്ടി ലൈനെന്ന് അനൂപ് ട്വന്റിഫോറിനോട് പറഞ്ഞു.
പി ആർ ശിവശങ്കരനെ കുറിച്ചുള്ള വാർത്ത മിസ്സ് ഇൻഫർമേഷനാണ്. തെറ്റായ വാർത്തകളിൽനിന്ന് മാധ്യമങ്ങൾ പിന്മാറണമെന്ന് അനൂപ് ആന്റണി പറഞ്ഞു. ഭാരവാഹി പട്ടികയിൽ സാമുദായിക- ന്യൂനപക്ഷ സമവാക്യങ്ങൾ പാലിക്കപ്പെട്ടു എന്നതിന്റെ തെളിവാണ് തന്റെ സ്ഥാന ലബ്ധി. വരാൻപോകുന്ന തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നവമാധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്നാലോചിക്കുന്നുവെന്ന് അനൂപ് വ്യക്തമാക്കി.
Read Also: ‘ബിജെപിയിൽ യുവത്വം തുളുമ്പുന്ന പുതിയ ടീം, വികസിത കേരളം സാക്ഷാത്കരിക്കുകയാണ് ലക്ഷ്യം’; എം ടി രമേശ്
കേരളത്തിൽ പാർട്ടിയെക്കുറിച്ച് ഉണ്ടായ തെറ്റായ വ്യാഖ്യാനങ്ങൾ തിരുത്തി എഴുതിക്കുകയാണ് ലക്ഷ്യം. പാർട്ടിയിൽ ചുരുക്കം പോസ്റ്റുകൾ അല്ലേ ഉള്ളൂ എന്നായിരുന്നു വിവാദങ്ങളോട് അനൂപ് ആന്റണിയുടെ പ്രതികരണം. പാർട്ടിക്കുള്ളിലെ ഭിന്നത വിവാദങ്ങൾ മാധ്യമസൃഷ്ടിയാണെന്നും
പാർട്ടി ഒറ്റക്കെട്ടായാണ് മുന്നോട്ടുപോകുന്നതെന്നും അനൂപ് ആന്റണി വ്യക്തമാക്കി.
Story Highlights : Anoop Antony says new team is coming with new mission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here