പീഡനത്തിനിരയായ സ്ത്രീകളെ കുഴിച്ചുമൂടി എന്ന വെളിപ്പെടുത്തൽ; ധർമസ്ഥാലയിൽ ശുചീകരണത്തൊഴിലാളി മൊഴി നൽകാൻ എത്തി

കർണാടകയിലെ ധർമസ്ഥാലയിൽ പീഡനത്തിന് ഇരയായ നൂറോളം സ്ത്രീകളെ കുഴിച്ചു മൂടിയതായി വെളിപ്പെടുത്തൽ നടത്തിയ മുൻ ശുചീകരണത്തൊഴിലാളി കോടതിയിലെത്തി മൊഴി നൽകി. ഇന്നലെ വൈകിട്ടോടെയാണ് ഇയാൾ ബെൽതങ്കാടി മജിസ്‌ട്രേറ്റ് കോടതിയിൽ എത്തി മൊഴി നൽകിയത്. മുഖം മറച്ചാണ് കോടതിയിൽ എത്തിയത്. മൊഴി നൽകുമ്പോൾ അഭിഭാഷകരെ ഒപ്പമിരുത്തണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
താൻ കുഴിച്ചു മൂടിയതെന്ന് ഇയാൾ അവകാശപ്പെടുന്ന ഒരു മൃതദേഹത്തിന്റെ അസ്ഥിയും കോടതിക്ക് കൈമാറിയിട്ടുണ്ട്. ദക്ഷിണ കന്നഡ എസ് പി അസ്ഥികൾ പരിശോധനയ്ക്കായി ഏറ്റെടുത്തു. മൃതദേഹങ്ങൾ കുഴിച്ചിട്ട എല്ലാ സ്ഥലവും കാട്ടിത്തരാമെന്ന് ഇയാൾ കോടതിയിൽ പറഞ്ഞു. വധഭീഷണി ഉണ്ടെന്നറിയിച്ചതിനെത്തുടർന്ന് പൊലീസ് സുരക്ഷ നൽകാൻ കോടതി ഉത്തരവിട്ടു.
കേസ് അന്വേഷണം ഊർജിതമായി നടക്കുന്നതായി ദക്ഷിണ കന്നഡ എസ് പി പറഞ്ഞു. എന്നാൽ ഇതുവരെ കേസിൽ ആരെയും ചോദ്യം ചെയ്തിട്ടില്ല.
Story Highlights : Dharmastala sanitation worker confesses to cremating bodies of rape victims
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here