Advertisement

‘ജെഎസ്കെ വിവാദം വിചിത്രം; സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം’; ആഷിക് അബു

3 days ago
1 minute Read

ജെഎസ്കെ വിവാദം വിചിത്രമെന്ന് സംവിധായകൻ ആഷിക് അബു. യാതൊരു ലോജിക്കുമില്ലാത്തതാണ് പേരിനോടുള്ള സെൻസർ ബോർഡിന്റെ സമീപനം. സെൻസർ ബോർഡിനോട് വലിയ പ്രതിഷേധം മാത്രം. സിനിമയിൽ ഇത്തരം വിചിത്രമായ കാര്യങ്ങൾ സംഭവിക്കുന്നത് ചരിത്രത്തിലാദ്യമെന്നും ആഷിക് അബു ട്വന്റി ഫോറിനോട് പറഞ്ഞു. സിനിമയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടുള്ളത് അനാവശ്യ വിവാദമാണ്. ഇത്തരം വിവാദങ്ങൾ ഭാവിയിൽ എന്താകുമെന്ന് കണ്ടറിയണമെന്ന് ആഷിക് അബു പറഞ്ഞു.

അതേസമയം ജെഎസ്കെ സിനിമയുടെ പുതുക്കിയ പതിപ്പിന്റെ തിരുവനന്തപുരം റീജിയണൽ സെൻസർ ബോർഡിന്റെ വെരിഫിക്കേഷൻ പൂർത്തിയായി. അന്തിമ അനുമതിയ്ക്കായി ചിത്രം മുംബൈ സിബിഎഫ്സി ഓഫിസിലേക്ക് അയച്ചു. തിരുവനന്തപുരം റീജിയണൽ സെൻസർബോർഡ് പൂർണമായും ചിത്രം വെരിഫൈ ചെയ്തു. അന്തിമ അനുമതിക്കായാണ് ചിത്രം മുംബൈയിലേക്ക് അയച്ചത്. സെൻസർ സർട്ടിഫിക്കറ്റ് നൽകേണ്ടത് സിബിഎഫ്സി ചെയർമാൻ.

ജാനകി എന്നത് ജാനകി വി എന്ന് ടൈറ്റിൽ മാറ്റുന്നതായുള്ള രേഖകളും അണിയറ പ്രവർത്തകർ നൽകി. സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയാൽ ഉടൻ തിയറ്ററിലെത്തിക്കാമെന്ന നിലപാടിലാണ് അണിയറ പ്രവർത്തകർ. 7 ഭാഗങ്ങളിൽ മ്യൂട്ട് ഏർപ്പെടുത്തിയും ടൈറ്റിലിൽ ജാനകി.വി എന്നാക്കിയതുമായ പതിപ്പാണ് സെൻസർ ബോർഡിൽ നൽകിയത്.

Story Highlights : JSK controversy is strange says Ashiq Abu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top