‘വിപഞ്ചിക ഡിവോഴ്സിനെക്കുറിച്ച് ആലോചിച്ചിരുന്നു, ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ല’; ബന്ധു ട്വന്റിഫോറിനോട്

ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചിക വിവാഹ ബന്ധം വേർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്ന് ബന്ധു. നിതീഷുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് നിയമസഹായം തേടണമെന്ന് വിപഞ്ചിക ആവശ്യപ്പെട്ടിരുന്നുവെന്ന് ബന്ധു സന്ധ്യ ട്വന്റിഫോറിനോട് പറഞ്ഞു. വിപഞ്ചിക ആത്മഹത്യ ചെയ്യുമെന്ന് കരുതിയില്ലെന്നും ഷാർജയിലുള്ള സന്ധ്യ പറഞ്ഞു.
ഭർത്താവുമായുള്ള പ്രശ്നത്തില്‍ വിപഞ്ചിക മാനസികമായി ബുദ്ധിമുട്ട് അനുഭവിച്ചു. അമ്മയേയും ഭർത്താവ് ചീത്ത പറയാറുണ്ടെന്ന് വിപഞ്ചിക പറഞ്ഞു. നിതീഷുമായുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് നിയമസഹായം തേടണമെന്ന് പറഞ്ഞു.വിപഞ്ചികയുടെ കൂടെ നിൽക്കാൻ ശ്രമിച്ചിരുന്നതായും സന്ധ്യ 24നോട് വ്യക്തമാക്കി.
യുഎഇയിലെ ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെ ആത്മഹത്യാ കുറിപ്പില്‍ ഭര്‍ത്താവിനും ഭര്‍തൃപിതാവിനും എതിരെ ഗുരുതര ആരോപണങ്ങളാണുള്ളത്. ഭര്‍തൃ പിതാവ് അപമര്യാദയായി പെരുമാറി. സ്ത്രീധനം കുറഞ്ഞു പോയതിന്റെ പേരില്‍ ക്രൂരമായി പീഡിപ്പിച്ചെന്നും കുറിപ്പിലുണ്ട്. മരിക്കാന്‍ ഒരാഗ്രഹവുമില്ലെന്നും കുഞ്ഞിന്റെ മുഖം കണ്ട് കൊതിതീര്‍ന്നിട്ടില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് വിപഞ്ചികയെയും മകള്‍ വൈഭവിയെയും ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ ഒരേകയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവ് നിതീഷ് വിപഞ്ചികയെ മാനസികമായി നിരന്തരം പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും അമ്മ ഷൈലജയോടും അടുത്ത ബന്ധുക്കളോടും പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അമ്മ ഷൈലജ പൊലീസ് ഉദ്യോഗസ്ഥര്‍ക്കടക്കം പരാതി നല്‍കിയിരിക്കുന്നത്. മരിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പ് വിപഞ്ചിക തന്നെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായും തിരിച്ചു വിളിച്ചപ്പോള്‍ പ്രതികരണം ഉണ്ടായില്ലെന്നും അഡ്വക്കറ്റ് മനോജ് പള്ളിമണും പറയുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Story Highlights : Relative on Sharjah woman-daughter death
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here