വിപഞ്ചികയുടെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം

ഷാർജയില്‍ ആത്മഹത്യ ചെയ്ത കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയുടെയും മകളുടെയും മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറി സുദേവൻ. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടും. മകളുടെ മരണത്തിൽ സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള ഉന്നതതല അന്വേഷണം വേണമെന്ന് വിപഞ്ചികയുടെ അമ്മ ഷൈലജ ട്വന്റിഫോറിനോട് പറഞ്ഞു.
മൃതദേഹം റീ പോസ്റ്റ്മോർട്ടം ചെയ്യണം.ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനത്തെ തുടർന്നാണ് മകൾ ആത്മഹത്യ ചെയ്തത്. വിപഞ്ചികയുടെയും മകൾ വൈഭവിയുടെയും മൃതദേഹം ഷാർജയിൽ സംസ്കരിക്കാൻ അനുവദിക്കില്ലെന്നും രണ്ടു മൃതദേഹങ്ങളും നാട്ടിലെത്തിക്കണമെന്നും ഷൈലജ പറഞ്ഞു. നീതിക്കായി ഏതറ്റം വരെയും പോകുമെന്നും വിപഞ്ചികയുടെ അമ്മ ട്വന്റിഫോറിനോട് പറഞ്ഞു.
കുടുംബത്തെ കാണാൻ വിപഞ്ചികയെ ഭർത്താവ് അനുവദിച്ചിരുന്നില്ല. മുടി മുറിക്കാൻ നിർബന്ധിച്ച് മകളെ വിരൂപയാക്കാൻ ശ്രമിച്ചു. വിപഞ്ചികയുടെ ഭർത്താവിന് ലക്ഷങ്ങൾ ശമ്പളമുണ്ട്. എത്ര പണം കിട്ടിയാലും മതിയാവില്ല.ഭർത്താവിന്റെ പീഡനത്തിന് കുടുംബത്തിന്റെ പിന്തുണ ഉണ്ടായിരുന്നെന്നും അമ്മ കൂട്ടിച്ചേർത്തു.
മകളെ നാട്ടിലേക്ക് അവർ കൊണ്ടുവരാറില്ല.മൂന്ന് തവണ വിപഞ്ചികയില്ലാതെ അവർ നാട്ടിലെത്തി. നാട്ടിലെത്തി അമ്മയെ കാണണമെന്ന് വിപഞ്ചിക ആവശ്യപ്പെട്ടിട്ടും ഭർത്താവ് സമ്മതിച്ചില്ല. വിപഞ്ചികയുടെ ഭർത്താവിന് മറ്റൊരു ബന്ധം ഉണ്ടായിരുന്നുവെന്നും ശൈലജ പറയുന്നു.
Story Highlights : Vipanchika’s death; CPIM demands a comprehensive investigation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here