തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗവും അമ്മയും തൂങ്ങി മരിച്ചു; കാരണക്കാര്‍ നാല് പേരെന്ന് ആത്മഹത്യ കുറിപ്പ്

തിരുവനന്തപുരം വക്കത്ത് പഞ്ചായത്ത് അംഗത്തേയും അമ്മയേയും തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടിയവിള വീട്ടില്‍ വത്സല, മകന്‍ അരുണ്‍ എന്നിവരാണ് മരിച്ചത്. മരണത്തിനു ഉത്തരവാദി കുറച്ചുപേര്‍ നല്‍കിയ കേസുകള്‍ എന്ന് രേഖപ്പെടുത്തിയ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. വീടിന് പുറകു വശത്തുള്ള ചായ്പില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെയാണ് ആരോപണം ഉയരുന്നത്. ആത്മഹത്യാക്കുറിപ്പില്‍ മരണത്തിനു ഉത്തരവാദികളായി പറഞ്ഞിരിക്കുന്നത് പ്രദേശത്തെ ബിജെപി പ്രവര്‍ത്തകരെയാണ്. ബിജെപി പ്രവര്‍ത്തകന്‍ അരുണിനെതിരെ ജാതിഅധിക്ഷേപ കേസ് കൊടുത്തിരുന്നു. കേസിന്റെ മാനസിക സമ്മര്‍ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും ആരോപണം. അരുണ്‍ ആത്മഹത്യാക്കുറിപ്പിലും ഇതേ കാര്യം സൂചിപ്പിച്ചിട്ടുണ്ട്.
തനിക്ക് എതിരെ വ്യാജ ജാതി കേസും മോഷണ കേസും നല്‍കിയത് കാരണം ജീവിക്കാന്‍ കഴിയുന്നില്ലെന്നാണ് ആത്മഹത്യാ കുറിപ്പില്‍ പറയുന്നത്. പ്രദേശവാസികളായ വിനോദ്, സന്തോഷ്, അജയന്‍, ബിനി സത്യന്‍ എന്നിവരാണ് മരണത്തിന് കാരണക്കാര്‍ എന്ന് കുറിപ്പില്‍ പറയുന്നു. കേസ്‌കാരണം തനിക്ക് പിഎസ്‌സി എടുക്കാനും പാസ്‌പോര്‍ട്ട് പുതുക്കാനും പോലും സാധിക്കാത്ത സാഹചര്യമാണെന്നും കുറിപ്പില്‍ പറയുന്നു.
Story Highlights : Panchayat member and mother died in Thiruvananthapuram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here