ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് ബോംബ് ഭീഷണി; സന്ദേശം ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇ-മെയിലിൽ നിന്ന്

ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് അജ്ഞാത ബോംബ് ഭീഷണി. ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് പൊട്ടുമെന്നുമാണ് സന്ദേശത്തിലുള്ളത്.
പരാതിയെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടെത്തിയിട്ടില്ല. വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Story Highlights :Bomb threat to Bombay Stock Exchange
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here