രജിസ്ട്രാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന നിർദേശം; സർവകലാശാലയുടെ വസ്തുവകകളിൽ വിസിക്ക് അധികാരം ഇല്ല, ഷിജു ഖാൻ

രജിസ്ട്രാർ കെ എസ് അനിൽകുമാർ ഔദ്യോഗിക വാഹനം ഉപയോഗിക്കരുതെന്ന കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മലിന്റെ നിർദേശത്തിൽ എതിർപ്പുമായി സിൻഡിക്കേറ്റ് അംഗം ഡോ. ഷിജു ഖാൻ. വി സിയുടെ നിദേശം ചട്ടങ്ങൾക്ക് വിരുദ്ധമാണ്. സർവകലാശാലയുടെ വസ്തുവകകളിൽ വിസിയ്ക്ക് അധികാരം ഇല്ല. പൂർണ്ണ അധികാരം സിൻഡിക്കേറ്റിനാണെന്നും ഷിജു ഖാൻ ഫേസ്ബുക്കിൽ കുറിച്ചു.
കേരള സർവകലാശാല രജിസ്ട്രാർ നിയമത്തിനുള്ള അധികാരം, അച്ചടക്കനടപടിയ്ക്കുള്ള അധികാരം ഇതെല്ലാം സിൻഡിക്കേറ്റിനാണെന്ന് ആക്റ്റും സ്റ്റാട്യൂട്ടും വ്യക്തമാക്കുന്നുണ്ട്. കൂടാതെ സർവകലാശാലയുടെ ഏതൊരു പ്രോപർട്ടിയുടെ മേലും സിൻഡിക്കേറ്റിൻ്റെ അധികാരം എന്താണെന്ന് കേരള സർവകലാശാല ആക്റ്റ് 1974, ചാപ്റ്റർ IV, സെക്ഷൻ23 (iv) വ്യക്തമാക്കുന്നു,
Powers of Syndicate ന്‍റെ പരിധിയിലാണ് “to hold, control and administer the properties and funds of the University”– എന്ന് വിശദീകരിക്കുന്നുമുണ്ട്. കുന്നുമ്മലിനെ ഇതൊക്കെ വീണ്ടും ഓർമിപ്പിക്കുകയാണെന്നും അദ്ദേഹം കുറിച്ചു.
രജിസ്ട്രാർ ഉപയോഗിക്കുന്ന ഔദ്യോഗിക കാർ സർവകലാശാലയുടെ ഗാരേജിൽ സൂക്ഷിക്കാനാണ് വി സി നൽകിയ നിർദേശം നൽകി. രജിസ്ട്രാറുടെ ചുമതല വഹിക്കുന്ന ഡോ മിനി കാപ്പനും, സെക്യൂരിറ്റി ഓഫീസർക്കുമാണ് നിർദേശം നൽകിയിരിക്കുന്നത്. ഡ്രൈവറുടെ കൈയ്യിൽ നിന്നും സെക്യൂരിറ്റി ഓഫീസർ കാറിൻ്റെ താക്കോൽ വാങ്ങി മിനി കാപ്പനെ ഏൽപ്പിക്കാനാണ് നിർദേശം നൽകിയിരിക്കുന്നത്.
എന്നാൽ സെക്യൂരിറ്റി ഓഫീസർ ഈ കാര്യങ്ങളുമായി ബന്ധപ്പെട്ട് തനിക്ക് യാതൊരു അറിയിപ്പും നൽകിയിട്ടില്ലെന്ന് കെ എസ് അനിൽകുമാർ അറിയിച്ചു. വാഹനം താൻ തന്നെയാണ് ഉപയോഗിക്കുന്നതെന്നും ഇന്ന് സർവകലാശാലയിൽ നിന്ന് തിരികെ വീട്ടിലേക്ക് പോയത് ഔദ്യോഗിക വാഹനത്തിൽ തന്നെയായിരുന്നു. പിന്നീട് വാഹനം കാര്യവട്ടത്തേക്ക് തിരിച്ചയച്ചു. നാളെ സർവകലാശാലയിലേക്ക് ഏഴുകയാണെങ്കിൽ അത് ഔദ്യോഗിക വാഹനത്തിൽ തന്നെ ആയിരിക്കുമെന്ന് കെ എസ് അനിൽകുമാർ പറഞ്ഞു.
Story Highlights : Syndicate member Dr.shiju khan facebook post against kerala university vc mohanan kunnummal
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here