കാർഷിക ഉൽപ്പാദനം വർദ്ധിപ്പിക്കാൻ 24,000 കോടി രൂപ, 1. 7 കോടി കർഷകർക്ക് പ്രയോജനം! കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം

കാർഷിക മേഖലയിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രം. പ്രധാനമന്ത്രി ധൻ ധന്യ യോജനയ്ക്ക് 24,000 കോടി രൂപ മന്ത്രിസഭ അംഗീകരിച്ചു. 100 കർഷക ജില്ലകൾ വികസിപ്പിക്കാൻ 24000 കോടി രൂപ വകയിരുത്തും. പദ്ധതിയുടെ പ്രയോജനം 1. 7 കോടി കർഷകർക്ക് ലഭിക്കും. ഓരോ സംസ്ഥാനത്തുനിന്നും കുറഞ്ഞത് ഒരു ജില്ലയെയെങ്കിലും പദ്ധതിക്കായി തിരഞ്ഞെടുക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
ആറു വർഷമാണ് പദ്ധതിയുടെ കാലയളവ്. കാർഷിക ഉത്പാദന ക്ഷമത വർദ്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഉൽപാദനക്ഷമത കുറഞ്ഞ ജില്ലകളെയാണ് തിരഞ്ഞെടുക്കുക. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ക്യാബിനറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്. 2025–26 ലെ കേന്ദ്ര ബജറ്റിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു.
കാർഷിക ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക, വിള വൈവിധ്യവൽക്കരണം വർദ്ധിപ്പിക്കുക, പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ വിളവെടുപ്പിനു ശേഷമുള്ള സംഭരണം വർദ്ധിപ്പിക്കുക, ദീർഘകാല, ഹ്രസ്വകാല വായ്പകളുടെ ലഭ്യത സുഗമമാക്കുക എന്നിവയാണ് അടിസ്ഥാന ലക്ഷ്യമെന്ന് പരിപാടിയെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
Story Highlights : cabinet clears pm dhan dhaanya krishi yojana 24000 cr
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here