Advertisement

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കം; കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്

4 days ago
2 minutes Read

കേരള കോൺഗ്രസ് എമ്മിനെ യുഡിഎഫിൽ എത്തിക്കാനുള്ള നീക്കത്തിൽ കോട്ടയത്തെ കോൺഗ്രസിനുള്ളിൽ കടുത്ത വിയോജിപ്പ്. പാലായിലെ പ്രാദേശിക നേതാക്കൾ അടക്കം എതിർപ്പുമായി രംഗത്തെത്തി. കേരള കോൺഗ്രസ് എമ്മിനെ കൊണ്ടുവന്നാൽ വിജയിച്ച സീറ്റുകൾ അടക്കം വിട്ടു നൽകേണ്ടിവരുമെന്ന് പാലാ ബ്ലോക്ക് മണ്ഡലം വൈസ് പ്രസിഡണ്ട് തോമസ് ആർ വി കുറ്റപ്പെടുത്തി.
പാലായിൽ അടക്കം കേരള കോൺഗ്രസ് എമ്മിന് കാര്യമായ മുന്നേറ്റം ഉണ്ടാക്കാൻ സാധിച്ചിട്ടില്ല. ഈ വസ്തുത മനസ്സിലാക്കാതെയാണ് ചില നേതാക്കാൾ ഇവരെ സ്വാഗതം ചെയ്യുന്നതെന്നും വിമർശനമുണ്ട്.

അതേസമയം മു​ന്ന​ണി മാ​റ്റം സം​ബ​ന്ധി​ച്ച് യു.​ഡി.​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ക്കു​ന്നുവെന്ന പ്ര​ചാ​ര​ണ​ത്തി​ൽ വ​സ്തു​ത​യി​ല്ലെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് എം ​ചെ​യ​ർ​മാ​ൻ ജോ​സ് കെ. ​മാ​ണി വ്യക്തമാക്കിയിരുന്നു. യു.​ഡി.​എ​ഫി​ന്‍റെ ഒ​രു നേ​താ​ക്ക​ളും ത​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​ട​തു​മു​ന്ന​ണി​യി​ൽ ഞ​ങ്ങ​ൾ സ​ന്തു​ഷ്ട​രാ​ണ്. മു​ന്ന​ണി മാ​റേ​ണ്ട സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ല. കേ​ര​ള കോ​ൺ​ഗ്ര​സ് എ​മ്മി​ന്‍റെ പ്രാ​ധാ​ന്യം യു.​ഡി.​എ​ഫ് തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ൽ അ​ത് ന​ല്ല കാ​ര്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നി​ല​മ്പൂ​രി​ലെ ജ​ന​വി​ധി സം​സ്ഥാ​ന​ത്തെ പൊ​തു സാ​ഹ​ച​ര്യ​മാ​യി യു.​ഡി.​എ​ഫ് പോ​ലും കാ​ണു​ന്നി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്ര​തി​ക​ര​ണ​വും നേ​താ​ക്ക​ൾ ന​ട​ത്തി​യി​ട്ടു​മി​ല്ല. അ​തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ൽ ഘ​ട​ക​ക​ക്ഷി​ക​ളെ ചേ​ർ​ക്കു​മെ​ന്ന് യു.​ഡി.​എ​ഫ് നേ​തൃ​ത്വം പ​റ​യു​ന്ന​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൂ​ടു​ത​ൽ സീ​റ്റു​ക​ൾ എ​ന്ന​ത് കേ​ര​ള കോ​ൺ​ഗ്ര​സി​ന് എ​മ്മി​ന് അ​വ​കാ​ശ​പ്പെ​ട്ട​താ​ണ്. ഇ​ക്കാ​ര്യം എ​ൽ.​ഡി.​എ​ഫി​ൽ ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Story Highlights : Internal rift in Kottayam Congress over Kerala Congress (M)–UDF talks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top