നിമിഷപ്രിയ കേസ്: ‘ ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു’; വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി തലാലിന്റെ സഹോദരന്‍

നിമിഷപ്രിയ കേസില്‍ വീണ്ടും ഫേസ്ബുക്ക് പോസ്റ്റുമായി തലാലിന്റെ സഹോദരന്‍. നിമിഷപ്രിയയെ ചൂഷണം ചെയ്യുകയോ പാസ്‌പോര്‍ട്ട് തടഞ്ഞു വയ്ക്കുകയോ ചെയ്തിട്ടില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നു. കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയാണ് ഇന്ത്യന്‍ മാധ്യമങ്ങളെന്നും തലാലിന്റെ സഹോദരന്‍ കുറ്റപ്പെടുത്തി. ഒരുവിധത്തിലും വധശിക്ഷയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാവിലെയിട്ട പോസ്റ്റിലും സഹോദരന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വൈകിട്ട് വീണ്ടും പോസ്റ്റിട്ടത്.
പൊതുജനാഭിപ്രായത്തെ സ്വാധീനിക്കുകയും നിമിഷപ്രിയയോട് സഹതാപം നേടുകയും ചെയ്യുകയാണ് ലക്ഷ്യം. സത്യം പറഞ്ഞാല്‍ സഹതാപം ലഭിക്കുന്നില്ലെന്ന് അറിയാവുന്നത് കൊണ്ടാണ് ഇത്തരം പ്രചാരണമെന്നും തലാലിന്റെ സഹോദരന്‍ വ്യക്തമാക്കി.
ഒരു ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നും വധശിക്ഷയില്‍ കുറഞ്ഞതൊന്നും അംഗീകരിക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദല്‍ഫെത്താ മെഹ്ദി ബിബിസിയോട് പ്രതികരിച്ചിരുന്നു. ദൈവത്തിന്റെ നിയമം നടപ്പാക്കണമെന്നാണ് ആ?ഗ്രഹിക്കുന്നത്., അതില്‍ കുറഞ്ഞൊന്നുമില്ല. തലാലിന്റെ ക്രൂരമായ കൊലപാതകംകൊണ്ട് മാത്രമല്ല, ദീര്‍ഘമായ നിയമനടപടികളാലും കുടുംബം ഏറെ ബുദ്ധിമുട്ട് അനുഭവിച്ചു. കുറ്റകൃത്യത്തെ ന്യായീകരിക്കുകയും കുറ്റവാളിയെ ഇരയായി ചിത്രീകരിക്കുകയും ചെയ്യുന്ന ഇന്ത്യന്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഏറെ പ്രയാസമുണ്ടാക്കുന്നുണ്ട്. എത്രവലിയ കാരണത്താലായാലും ഒരു കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാനാകില്ലെന്നും സഹോദരന്‍ ബിബിസി അറബിക്കിനോട് പറഞ്ഞു.
Story Highlights : Nimisha Priya’s case: Thalal’s brother’s Facebook post
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here