മുഖ്യമന്ത്രി ഡൽഹിയിലെക്ക്, CPIM പിബി യോഗത്തിൽ പങ്കെടുക്കും

മുഖ്യമന്ത്രി പിണറായി വിജയൻ രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഡൽഹിയിലേക്ക്. ഇന്ന് ഉച്ചക്ക് 12.45ന് ഉളള വിമാനത്തിലാണ് മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോകുന്നത്. സി.പി.ഐ.എം പിബി യോഗത്തിൽ പങ്കെടുക്കുന്നതിനാണ് ഡൽഹി യാത്ര. യുഎസിലെ ചികിത്സ കഴിഞ്ഞു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പുലർച്ചെ കേരളത്തിൽ തിരിച്ചെത്തിയിരുന്നു.
പുലർച്ചെ 3.30നാണ് അദ്ദേഹം വിമാനമിറങ്ങിയത്. ചീഫ് സെക്രട്ടറി എ.ജയതിലക്, സംസ്ഥാന പൊലീസ് മേധാവി റാവാഡ ചന്ദ്രശേഖർ എന്നിവർ മുഖ്യമന്ത്രിയെ സ്വീകരിക്കാനെത്തി. കഴിഞ്ഞ അഞ്ചിനാണു മുഖ്യമന്ത്രി യുഎസിലേക്കു പുറപ്പെട്ടത്. 18നു പൊളിറ്റ്ബ്യൂറോ യോഗമുള്ളതിനാൽ ഇന്നത്തെ മന്ത്രിസഭായോഗത്തിനു പിന്നാലെ മുഖ്യമന്ത്രി ഡൽഹിക്കു തിരിക്കും.
Story Highlights : pinarayi vijayan to delhi to attend cpim pb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here