Advertisement

കുറഞ്ഞ സംസാരവും കൂടുതൽ പ്രവർത്തിയും, ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നു; മറിയാമ്മ ഉമ്മൻ 24 നോട്

3 hours ago
1 minute Read

ഉമ്മൻചാണ്ടി എന്നൊരു സംസ്കാരം തന്നെ കോൺഗ്രസ് പാർട്ടിയിൽ വന്നുകൊണ്ടിരിക്കുന്നുവെന്ന് ഭാര്യ മറിയാമ്മ ഉമ്മൻ 24 നോട്. അതിൻ്റെ തുടക്കം ചാണ്ടിയിൽ നിന്ന് ആണെന്നതിൽ സന്തോഷം. പുതിയ തലമുറയിൽ അങ്ങനെയൊരു സംസ്കാരം ഉണ്ടാകുന്നുണ്ട്.

ഉമ്മൻചാണ്ടി ഒരിക്കലും അക്രമ രാഷ്ട്രീയം പ്രോത്സാഹിച്ചിരുന്നില്ല. കുറഞ്ഞ സംസാരവും കൂടുതൽ പ്രവർത്തിയും ആയിരുന്നു ഉമ്മൻ ചാണ്ടിക്ക്. വീടില്ലാത്തവർക്ക് വീട് എന്നത് ഉമ്മൻ ചാണ്ടിയുടെ സ്വപ്നമാണ് അത് ചാണ്ടി ഉമ്മനിലൂടെ നടപ്പിലാക്കുന്നു. ഞങ്ങൾ വേർതിരിവില്ലാതെ മനുഷ്യരെ സ്നേഹിക്കുന്നു. ഉമ്മൻ ചാണ്ടി ഇന്നും എല്ലാവരുടേയും മനസിലുണ്ടെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു.

പുതുപ്പള്ളിയിൽ മിനിസിവിൽ സ്റ്റേഷൻ തുടങ്ങാൻ സർക്കാർ തയ്യാറാകണമെന്ന് ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു. ആദരവ് നിലനിർത്താൻ സിവിൽ സ്റ്റേഷൻ കൊണ്ട് വരുമെന്നാണ് പഞ്ചായത്ത് പറയുന്നത്. എത്രയും വേഗം ഫണ്ട് അനുവദിച്ച് നിർമ്മാണം തുടങ്ങാൻ തയ്യാറാകണം.

ഉമ്മൻ ചാണ്ടിയുടെ ജനകീയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് നടക്കുന്നത്. പുതുപ്പള്ളിയുടെ മനസാണ് കേരളത്തിൻ്റെയും രാജ്യത്തിൻ്റെയും. മരണത്തിൽ പോലും ഒരാൾക്ക് വിജയം ഉണ്ടാകുന്നു എന്നതിൻ്റെ ഉദാഹരണമാണ് ഉമ്മൻ ചാണ്ടിയെന്നും മകൻ ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

Story Highlights : mariyamma ommen about oommen chandy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top