ഇതാ വിനീഷ്യസ് ഡബ്ള്‍; പെലെക്കും മെസിക്കുമൊപ്പം ഇനി വിനീഷ്യസിന്റെ മെഴുക് പ്രതിമയും മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍

ബ്രസീലിയന്‍ സൂപ്പര്‍ സ്‌ട്രൈക്കര്‍ വിനീഷ്യസ് ജൂനിയറിന്റെ റിയോ ഡി ജനീറോയിലെ സാംബാഡ്രോമില്‍ സ്ഥാപിച്ച മെഴുക് പ്രതിമ അനാച്ഛാദനവേള കൗതുകം നിറക്കുന്നതായി. യഥാര്‍ഥ വിനീഷ്യസിനെയും മെഴുകില്‍ തീര്‍ത്ത വിനീഷ്യസിനെയും ഒറ്റനോട്ടത്തില്‍ ആര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ള പൂര്‍ണതയുള്ളതാണ് ഇത്. നിലവില്‍ സാംബാഡ്രോമില്‍ ആണ് പ്രതിമ അനാച്ഛാദനം ചെയ്തതെങ്കിലും വൈകാതെ ഇത് ന്യൂയോര്‍ക്ക് നഗരത്തിലെ പ്രസിദ്ധമായ മാഡം തുസാഡ്‌സ് മ്യൂസിയത്തിലേക്ക് മാറ്റും. ലോകത്ത് പ്രശസ്തിയുടെ നെറുകയിലെത്തിയ നിരവധി സിനിമ താരങ്ങളുടെയും കായിക താരങ്ങളുടെയും മെഴുക് പ്രതിമ ഉള്‍ക്കൊള്ളുന്ന മാഡം തുസാഡ്‌സ് മ്യൂസിയത്തില്‍ ഇനി ഈ റയല്‍ മാഡ്രിഡ് വിംഗറും സ്ഥാനം പിടിക്കും. മ്യൂസിയത്തില്‍ നിലവില്‍ പെലെ, ലയണല്‍ മെസ്സി തുടങ്ങിയ ഫുട്‌ബോള്‍ മഹാന്മാരുടെ നിരയിലേക്കാണ് വിനീഷ്യന്റെ മെഴുക് പ്രതിമയും എത്തുന്നത്. ബ്രസില്‍ ദേശീയ ടീമിനുള്ള അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ചാണ് ബ്രസീലിന്റെ തനത് ജഴ്‌സിയായ മഞ്ഞയില്‍ വിനീഷ്യസിന്റൈ മെഴുക് പ്രതിമയും തീര്‍ത്തിരിക്കുന്നത്.
Story Highlights: Vinicius Junior Reveals Wax Statue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here