Advertisement

സഹോദരന്മാരായ പൊലീസുകാർ തമ്മിലെ കയ്യാങ്കളിയിൽ നടപടി; രണ്ടു പേരെയും സസ്പെൻഡ് ചെയ്തു

8 hours ago
2 minutes Read

തൃശൂരിൽ ഇരട്ട സഹോദരന്മാരായ പൊലീസുകാർ തമ്മിലുണ്ടായ കയ്യാങ്കളിയിൽ നടപടി. സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ ദിലീപ് കുമാറിനെയും പഴയന്നൂർ സ്റ്റേഷൻ എസ് ഐ പ്രദീപ്കുമാറിനെയും സസ്പെൻഡ് ചെയ്തു. സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ നേരിട്ട് നടത്തിയ അന്വേഷണത്തിൽ ഒടുവിലാണ് നടപടി. കുടുംബ പ്രശ്നങ്ങളെ തുടർന്ന് ഉദ്യോഗസ്ഥർ തമ്മിലുള്ള കയ്യാങ്കളിയിൽ പ്രദീപ്കുമാറിന്റെ കൈ ഒടിഞ്ഞിരുന്നു.

ഇന്ന് രാവിലെ നടന്ന സംഭവത്തിന് പിന്നാലെ ചേലക്കര പോലീസ് സംഭവത്തിൽ കേസെടുത്തിരുന്നു. പരുക്കേറ്റ പ്രദീപ് കുമാർ ചേലക്കര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ചേലക്കരയിലെ വീടിന് മുന്നിലായിരുന്നു സംഭവം ഉണ്ടായത്. ചേലക്കരയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ദിലീപ് കുമാറിനെ അടുത്തിടെ വടക്കാഞ്ചേരിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.

Story Highlights : Action taken in clash between police officers in Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top