സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ സി സദാനന്ദന്‍ രാജ്യസഭ എംപിയായി സത്യപ്രതിജ്ഞ ചെയ്തു. മലയാളത്തിലായിരുന്നു സത്യപ്രതിജ്ഞ. മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം, മുന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ല, പ്രശസ്ത ചരിത്രകാരിയും അക്കാദമിക് വിദഗ്ധയുമായ മീനാക്ഷി ജെയിന്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു.
സദാനന്ദന്‍ മാസ്റ്റര്‍ 2016ല്‍ കൂത്തുപറമ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയാണ്. അധ്യാപക സംഘടനയുടെ സംസ്ഥാന നേതാവാണ്. വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധന്‍ എന്ന നിലയിലാണ് അദ്ദേഹത്തെ ശിപാര്‍ശ ചെയ്തിരിക്കുന്നത്.
വികസിത ഭാരതം പോലെ വികസിത കേരളമാണ് തന്റെ ലക്ഷ്യമെന്ന് സി സദാനന്ദന്‍ നേരത്തെ പറഞ്ഞിരുന്നു. ചുമതല പ്രധാനമന്ത്രി നേരിട്ട് വിളിച്ച് ഏല്‍പ്പിച്ചതാണെന്നും വികസിത കേരളത്തിനായി പ്രയത്‌നിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞു. അക്രമ രാഷ്ട്രീയത്തിന് എതിരായ പ്രതീകമായി അല്ല താന്‍ പാര്‍ലമെന്റില്‍ എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Story Highlights : C Sadanandan takes oath as Rajya Sabha MP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here