‘സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയർന്നു വന്ന നേതാവ്’; അനുശോചിച്ച് സഫാരി കെ സൈനുൽ ആബിദീൻ

മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് മുസ്ലിം ലീഗ് ദേശീയ കമ്മിറ്റി വൈസ് പ്രസിഡൻ്റ് സഫാരി കെ സൈനുൽ ആബിദീൻ. സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയും ഉയർന്നു വന്ന നേതാവായിട്ടാണ് വി.എസ് അചുതാന്ദൻ എന്നും ഓർക്കപ്പെടുകയെന്ന് അദേഹം പറഞ്ഞു. ഇടതുപക്ഷ നേതാവായിരുന്നെങ്കിലും അദ്ദേഹത്തിന് കേരളത്തിലെ ജനങ്ങളുടെ വിപ്ലവ മനസ്സുകളിൽ എന്നും ഒരു സ്ഥാനമുണ്ടായിരുന്നുവെന്ന് സഫാരി കെ സൈനുൽ ആബിദീൻ പറഞ്ഞു.
മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനുമായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി അദ്ദേഹം എന്നും ഓർക്കപ്പെടുമെന്നും സഫാരി കെ സൈനുൽ ആബിദീൻ പറഞ്ഞു. ഉച്ച കഴിഞ്ഞ് 3.20നാണ് മരണം സംഭവിച്ചത്. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം എസ് യു ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ ആണ് മരണം. തിരുവനന്തപുരത്ത് ഇന്ന് രാത്രി മുതൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. ശേഷം നാളെ രാവിലെ 9 മണി മുതൽ തിരുവനന്തപുരം ദർബാർ ഹാളിൽ പൊതുദർശനം ഉണ്ടാകും. ഉച്ചയ്ക്ക് ശേഷം നാഷണൽ ഹൈവേ വഴി ആലപ്പുഴയിലേക്ക് തിരിക്കും.
Read Also: ‘വി എസ് ജനാധിപത്യത്തിനും നീതിക്കും വേണ്ടി അക്ഷീണം ശബ്ദം ഉയർത്തിയ നേതാവ്’; രാഹുൽ ഗാന്ധി
രാത്രിയോടെ ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ എത്തിക്കും. വേലിക്കകത്ത് വീട്ടിൽ നിന്ന് ബുധൻ രാവിലെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിക്കും. ജില്ലാ കമ്മറ്റി ഓഫീസിൽ പകൽ 11 മണി വരെ പൊതുദർശനം ഉണ്ടാകും. തുടർന്ന് ആലപ്പുഴ പോലീസ് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം ഉണ്ടാകും. വൈകുന്നേരം 3 മണി വരെ റിക്രിയെഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരും. തുടർന്ന് വിലാപയാത്രയായി വലിയ ചുടുകാട്ടിലേക്ക് എത്തിക്കും. ഉച്ചയോടെ വലിയചുടുകാടിൽ വി എസിന്റെ മൃതദേഹം സംസ്കരിക്കും.
Story Highlights : Safari Zainul Abideen condoles the demise of VS Achuthanandan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here