കോഴിക്കോട്–കുറ്റ്യാടി റൂട്ടിലെ ബസ് തടയൽ സമരം ഒത്തുതീർപ്പായി; നാളെ മുതൽ സർവീസ് നടത്തും

കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ നടത്തിയ ബസ് തടയൽ സമരം ഒത്തുതീർപ്പായി. നാളെ മുതൽ ബസുകൾ സർവീസ് നടത്തും.
വടകര ആർ.ടി.ഒ., പേരാമ്പ്ര ഡിവൈ.എസ്.പി., പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, വിവിധ സംഘടന പ്രതിനിധികൾ എന്നിവർ ചേർന്ന് നടത്തിയ ചർച്ചയിലാണ് തീരുമാനം.
കോഴിക്കോട് കുറ്റ്യാടി റൂട്ടിലെ ബസുകളുടെ സർവീസ് സമയം 100 മിനിറ്റിൽ നിന്നും 112 മിനിറ്റായി വർധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ തീരുമാനിച്ചു. ബസുകളുടെ സർവീസ് സമയം കൃത്യത വരുത്താൻ നാല് സ്ഥലങ്ങളിൽ പഞ്ചിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കും.
ജീവനക്കാരുടെ ഡാറ്റ ബാങ്ക് തയ്യാറാക്കും. അതേസമയം കഴിഞ്ഞ ദിവസം വിദ്യാർത്ഥിയുടെ മരണത്തിനു ഇടയാക്കിയ ഓമേഘ ബസിന്റെ പെർമിറ്റ് റദ്ദാക്കും.
Story Highlights : Bus strike on Kozhikode–Kuttiyadi route settled
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here