Advertisement

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്ര: എഡിജിപി അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി

1 day ago
2 minutes Read
MR Ajith kumar promoted to DGP Rank

ശബരിമല സന്നിധാനത്തേക്കുള്ള ട്രാക്ടര്‍ യാത്രയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടപടി വേണമെന്ന് ഡിജിപി. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് ഡിജിപിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന്റെ പരിഗണനയിലാണ്. (DGP demands action against ADGP Ajith Kumar)

എംആര്‍ അജിത് കുമാറിന്റെ വിവാദ ട്രാക്ടര്‍ യാത്രയില്‍ തിങ്കളാഴ്ചയാണ് ഡിജിപി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്. അജിത് കുമാറിന്റെ വിശദീകരണം തൃപ്തികരമല്ല. ട്രാക്ടര്‍ യാത്രയുടെ വീഡിയോ അടക്കമുള്ള തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ എഡിജിപി അജിത് കുമാറിനെതിരെ നടപടി സ്വീകരിച്ച് ഹൈക്കോടതിയെ അറിയിക്കുന്നതാണ് ഉചിതമെന്നും ഡിജിപി സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

Read Also: സ്കൂൾ സമയത്ത് നാല് വയസുകാരി ബലാത്സംഗത്തിനിരയായി; വിവരമറിഞ്ഞത് വീട്ടിലെത്തി അമ്മ വസ്ത്രം മാറ്റുന്നതിനിടയിൽ, സംഭവം കർണാടകയിൽ

ആഭ്യന്തരവകുപ്പിന്റെ ശുപാര്‍ശയോടെ ആകും റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വരിക. സംഭവത്തില്‍ ട്രാക്ടര്‍ ഡ്രൈവറെ കുറ്റക്കാരനാക്കി പമ്പ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തതിന് എതിരെ ആക്ഷേപമുയര്‍ന്നിരുന്നു.

Story Highlights : DGP demands action against ADGP Ajith Kumar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top