Advertisement

മലപ്പുറത്ത് കുഴിയില്‍ വീഴാതെ ഗുഡ്‌സ് ഓട്ടോ വെട്ടിക്കുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

1 day ago
3 minutes Read
6 year old girl died in goods auto accident in malappuram

മലപ്പുറം തിരൂരില്‍ റോഡിലെ കുഴിയില്‍ വീഴാതിരിക്കാന്‍ വാഹനം വെട്ടിക്കുന്നതിനിടെ ഗുഡ്‌സ്ഓട്ടോയില്‍ നിന്ന് തെറിച്ചുവീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. വളാഞ്ചേരി സ്വദേശി ഫൈസല്‍- ബില്‍കിസ് ദമ്പതികളുടെ മകള്‍ ഫൈസയാണ് മരിച്ചത്. ഗുഡ്‌സ് ഓട്ടോയില്‍ ആളെക്കയറ്റിയതിന് വാഹനം ഓടിച്ചയാള്‍ക്കെതിരെ തിരൂര്‍ പൊലീസ് കേസെടുത്തു. (6 year old girl died in goods auto accident in malappuram)

ഇന്നലെ രാത്രിയാണ് തിരൂര്‍ ബിപി അങ്ങാടിക്ക് സമീപം അപകടമുണ്ടായത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് ഓട്ടോ ഓടിച്ചിരുന്നത്. വാഹനം വേഗത്തില്‍ വെട്ടിക്കവേ ഓട്ടോയുടെ ഡോര്‍ തനിയെ തുറന്നുപോകുകയും കുട്ടി തെറിച്ച് റോഡിലേക്ക് വീഴുകയുമായിരുന്നു. കുട്ടിയുടെ അമ്മയും ഓട്ടോയിലുണ്ടായിരുന്നു.

Read Also: ഗോവിന്ദച്ചാമിയെ വിയ്യൂർ ജയിലിലേക്ക് മാറ്റും

അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ആദ്യം തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് കോട്ടയ്ക്കല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എങ്കിലും അര്‍ദ്ധരാത്രിയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. തിരൂര്‍-ചമ്രവട്ടം സംസ്ഥാനപാതയില്‍ രൂപപ്പെട്ട കുഴിയാണ് അപകടത്തിന് കാരണമായത്. നിലവില്‍ കുഴി മൂടിയ നിലയിലാണ്.

Story Highlights : 6 year old girl died in goods auto accident in malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top