Advertisement

ന്യൂകാസിൽ യുണൈറ്റഡ്‌ എഫ് സിയിൽ ഇനി ഇന്ത്യൻ കരുത്ത്

16 hours ago
2 minutes Read

പ്രീമിയർ ലീഗ് ക്ലബായ ന്യൂകാസിൽ എഫ് സിയുമായി കരാർ ഒപ്പുവെച്ച് ഇന്ത്യൻ വംശജനായ സുദർശൻ ഗോപാലദേശികൻ. ക്ലബ്ബിന്റെ ടെക്നിക്കൽ ഡയറക്ടറായാണ് അദ്ദേഹം ചുമതലയേൽക്കുന്നത്. ക്ലബ് മുഖ്യപരിശീലകനായ എഡി ഹോവേയുടെ തന്ത്രങ്ങൾക്ക് ഇണങ്ങുന്ന താരങ്ങളെ കണ്ടെത്തി ടീമിൽ എത്തിക്കുക എന്നതാണ് അദ്ദേഹത്തിന്റെ ദൗത്യം. [Newcastle United FC]

ക്ലബ്ബിന്റെ ട്രാൻസ്ഫറുകളിലോ, ടച്ച്‌ലൈൻ തീരുമാനങ്ങളിലോ ഉൾപ്പെടില്ലെങ്കിലും, ആധുനിക ഫുട്ബോളിന്റെ കാതലായ കളിക്കാരുടെ പ്രകടനത്തെ പിന്തുണയ്ക്കുന്ന പ്രധാന റോളിലേക്കാണ് സുദർശൻ കടന്നുവന്നിരിക്കുന്നത്. പ്രീമിയർ ലീഗിന്റെ സാങ്കേതിക ശ്രേണിയിലുള്ള ഈ ഇന്ത്യൻ വംശജൻ എത്തുന്നു എന്നത് ഒരു അപൂർവ നിമിഷമാണ്. ഒരു കളിക്കാരൻ എന്നതിലല്ല, മറിച്ച് ഒരു ക്ലബ് പിച്ചിന് പുറത്ത് എങ്ങനെയെല്ലാം പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ച് ഇവർ തീരുമാനിക്കുന്നത്.

Read Also: പാണ്ട എന്ന് വിളിച്ച് കളിയാക്കിയവർക്ക് മുന്നിൽ ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷനുമായി സർഫറാസ് ഖാൻ

ഫുട്ബോളിനോടുള്ള തന്റെ ഇഷ്ട്ടം കാരണം മൈക്രോസോഫ്റ്റിന്റെ പ്രതിനിധിയായി റിയൽ മാൻഡ്രിഡിൽ പ്രവർത്തിച്ചു. പിന്നീട് അവിടെ നിന്ന് എസ്‌ എൽ ബെൻഫിക്കയിലേക്ക്, അവിടെ ക്ലബ് ഡാറ്റ സയൻസ് വിഭാഗത്തിന്റെ തലവനായി ചുമതലയേറ്റു. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന യുവതാരങ്ങളെ കണ്ടെത്തി മാറ്റ് ക്ലബ്ബ്കളിലേക്ക് കൂടുമാറ്റുന്ന രീതിയാണ് ബെൻഫിക്കയുടേത്. അതുക്കൊണ്ടുതന്നെ സെല്ലിങ് ക്ലബ് എന്നാണ് ബെൻഫിക്ക അറിയപ്പെടുന്നത്.

Story Highlights : Indian strength now in Newcastle United FC

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top