ജയിൽ ചാടിയ ഗോവിന്ദച്ചാമി പിടിയിൽ? സ്ഥിരീകരിക്കാതെ പൊലീസ്

സൗമ്യ വധക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി പിടിയിലായിട്ടില്ലെന്ന് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ ട്വന്റി ഫോറിനോട് . കണ്ണൂരിലെ തളാപ്പിലെ ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ നിന്ന് ഇയാളെ പിടികൂടിയെന്ന സ്ഥിരീകരിക്കാത്ത വിവരം പൊലീസ് നിഷേധിച്ചു. ഗോവിന്ദച്ചാമി ജയിൽ ചാടി നടന്നുപോകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കറുത്ത പാന്റും വെള്ള ഷർട്ടും ധരിച്ച് ഒരു തുണിക്കെട്ട് തലയിൽ വെച്ചുകൊണ്ട് ഇയാൾ നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. കണ്ണൂർ ഡിസിസി ഓഫിസിന് സമീപം ഇയാളെ കണ്ടുവെന്നാണ് ഓട്ടോ ഡ്രൈവർ പറഞ്ഞത്. വെള്ള കള്ളി ഷർട്ടും കറുത്ത പാന്റുമാണ് ഇയാൾ ധരിച്ചിരുന്നതെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിൽ ടൗൺ പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ദേശീയപാത കടന്നുപോകുന്ന പ്രദേശമാണിത്. ഗോവിന്ദച്ചാമിക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കാനാണ് പൊലീസ് നിർദേശം.
കണ്ണൂർ ജയിലിൽ ഗുരുതര സുരക്ഷ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. ഗോവിന്ദച്ചാമി സെല്ലിലെ അഴി വിവിധ ദിവസങ്ങളിൽ മുറിക്കാൻ ശ്രമിച്ചതായി ജയിലിൽ മേധാവി ട്വന്റി ഫോറിനോട് പറഞ്ഞു. അതീവ സുരക്ഷാ സജ്ജീകരണങ്ങളുള്ള ജയിലാണ് കണ്ണൂർ സെൻട്രൽ ജയിൽ. ജയിലിലെ സിസിടിവി പരിശോധിച്ചപ്പോൾ ഇന്ന് പുലർച്ചെ 4.15നും ആറരയ്ക്കും ഇടയിലാണ് കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ഗോവിന്ദച്ചാമി ചാടിപ്പോയത്. ആ സമയത്ത് ഇയാൾ കറുത്ത ഷർട്ട് കറുത്ത പാന്റുമാണ് ധരിച്ചിരുന്നതെന്ന് സിറ്റി പൊലീസ് കമ്മീഷ്ണർ പറഞ്ഞു.
ജയിലിലെ 10 B ബ്ലോക്കിലാണ് ഇയാളെ പാർപ്പിച്ചിരുന്നത്. സഹതടവുകാരൻ അറിയാതെയാണ് ഇയാൾ രക്ഷപെട്ടത്. സഹ തടവുകാരനെ ഇപ്പോൾ പൊലീസ് ചോദ്യം ചെയ്യുകയാണ്. ജയിൽ ചാടാൻ ഇയാൾ സഹായം ലഭിച്ചതായാണ് നിഗമനം.7 .5 മീറ്റർ ആഴത്തിലുള്ള മതിലിൽ കിടക്കവിരികെട്ടിയാണ് ഇയാൾ മതിൽ ചാടിയത്. ജയിലിൽ മേധാവി ട്വന്റി ഫോറിനോട് പറഞ്ഞു.
ഗോവിന്ദച്ചാമിയ്ക്കായി കണ്ണൂർ നഗരത്തിന് പുറമെ സംസ്ഥാനത്തെ എല്ലാ റെയിൽവേ സ്റ്റേഷനുകളിലും നിരീക്ഷണo നടത്താൻ നിർദേശം. റെയിൽവേ സ്റ്റേഷനുകളിലും, ബസ് സ്റ്റാൻ്റുകളിലും ‘നിരീക്ഷണം നടത്തും. തിരൂർ റെയിൽവേ സ്റ്റേഷനിലും ട്രെയിനുകളിലും ആണ് തിരച്ചിൽ നടത്തുന്നത്. ആർപിഎഫിന്റെ നേതൃത്വത്തിൽ ആണ് തിരച്ചിൽ നടത്തുന്നത്. ട്രെയിനുകൾക്കുള്ളിലും പരിശോധന നടത്തുകയാണ്.
Story Highlights : Police say Govindachamy, who escaped from jail, has not been caught
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here