Advertisement

അമ്മ: ആരാകും പ്രസിഡൻ്റ് ? ജഗദീഷിന് സാധ്യത

10 hours ago
2 minutes Read

താരസംഘടനയായ അമ്മയുടെ 11 എക്‌സിക്യൂട്ടീവ്‌ അംഗങ്ങളും ആറു ഭാരവാഹികളും ഉൾപ്പെടുന്ന 17 അംഗ ഭരണസമിതിയിലേക്കാണ്‌ തെരഞ്ഞെടുപ്പ്‌. 31നാണ്‌ പത്രിക പിൻവലിക്കാനുള്ള അവസാനതീയതി. തെരഞ്ഞെടുപ്പ്‌ ആഗസ്‌ത്‌ 15ന്‌.

മത്സരിക്കാൻ പത്രിക സമർപ്പിച്ച 74 പേരിൽ യോഗ്യത നേടിയത് 64 പേർ. വ്യാഴം വൈകിട്ട്‌ അവസാനിച്ച പത്രികാസമർപ്പണത്തിനുശേഷം നടന്ന സൂക്ഷ്‌മപരിശോധനയിൽ ജോയി മാത്യുവിന്റെ പത്രിക അടക്കം പത്തു എണ്ണം തള്ളി. പലരും ഒന്നിലേറെ സ്ഥാനങ്ങളിലേക്ക്‌ പത്രിക നൽകിയിട്ടുണ്ട്‌. ഇരുപത്തഞ്ചോളം സ്ഥാനാർഥികളാണ്‌ രംഗത്തുള്ളത്‌.

പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മുൻ ഭരണസമിതിയിൽ വൈസ്‌ പ്രസിഡന്റായിരുന്ന ജഗദീഷിനെ കൂടാതെ ശ്വേത മേനോൻ, രവീന്ദ്രൻ എന്നിവർ ഉൾപ്പെടെ ആറുപേരുണ്ട്‌.

ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക്‌ അഞ്ചുപേരാണുള്ളത്‌. അനൂപ്‌ ചന്ദ്രൻ, കുക്കു പരമേശ്വരൻ, ജയൻ ചേർത്തല, രവീന്ദ്രൻ, ബാബുരാജ്‌ എന്നിവർ. വൈസ് പ്രസിഡന്റ്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ട്രഷറർ സ്‌ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.

രണ്ട്‌ വൈസ്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ -ഒമ്പതുപേരും ജോയിന്റ്‌ സെക്രട്ടറി–-13, ട്രഷറർ–-9, 11 അംഗ എക്‌സിക്യൂട്ടീവിലെ നാല്‌ വനിതാസംവരണം–- 8, ബാക്കി ഏഴ്‌ സ്ഥാനത്തേക്ക്‌–- 14 പേർ എന്നിങ്ങനെയാണ്‌ മത്സരാർഥികൾ. കഴിഞ്ഞവർഷം രാജിവച്ചൊഴിഞ്ഞ ഭരണസമിതിയിൽ അംഗങ്ങളായിരുന്ന അൻസിബ, ടിനി ടോം, വിനു മോഹൻ എന്നിവരും വിവിധ സ്ഥാനങ്ങളിലേക്ക്‌ മത്സരിക്കുന്നു.

Story Highlights :Amma association : Who will be the next president? high chance’s for Jagadheesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top