ശശി തരൂരിന് വേദിയൊരുക്കി ക്രൈസ്തവ സഭകള്‍; തരൂര്‍ ഏതെങ്കിലും പ്രധാന സ്ഥാനത്തേക്ക് വരേണ്ട ആളെന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി

ഡോ ശശി തരൂര്‍ എംപിക്ക് വേദിയൊരുക്കി ക്രൈസ്തവ സഭകള്‍. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലി സമാപനത്തില്‍ ശശി തരൂര്‍ ആണ് മുഖ്യ പ്രഭാഷകന്‍. ശശി തരൂര്‍ ഏതെങ്കിലും പ്രധാന സ്ഥാനത്തേക്ക് വരേണ്ട ആളാണെന്ന് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പറഞ്ഞു.
പുതിയ വാക്കുകള്‍ കണ്ടെത്തുന്നതില്‍ പ്രതിഭയായ ഡോ ശശി തരൂര്‍ ഗ്രേറ്റസ്റ്റ് വേഡ്‌സ് സ്മിത്ത് ആണെന്ന് പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു.
ഉത്തരേന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ നടത്തുന്ന അറസ്റ്റ് ചൂണ്ടിക്കാട്ടിയ ശശി തരൂര്‍, മതങ്ങളുടെ സ്വീകാര്യത രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് വരുത്തണമെന്ന് പറഞ്ഞു. ഓരോരോ മതത്തിനും സഹിഷ്ണുത മാത്രമല്ല, സ്വീകാര്യതയാണ് സമ്മള്‍ കാണിച്ചിട്ടുണ്ടായിരുന്നത്. ആ സ്വീകാര്യതയെ ഒരിക്കലും മറക്കാതിരിക്കുകയെന്ന ഉത്തരവാദിത്തം എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ട്. അതിനൊപ്പം നമുക്ക് ആഘോഷിക്കാനുമുണ്ടല്ലോ. കേരളത്തില്‍ പള്ളികളും മസ്ജിദുകളും ക്ഷേത്രങ്ങളുമൊക്കെ ഒരു ദൈവിക കവിതയുടെ വാക്യങ്ങള്‍ പോലെ വളര്‍ന്നിരിക്കുന്നത് ഈ സംസ്ഥാനത്ത്. അതിനെ നമ്മള്‍ സംരക്ഷിക്കണ്ടേ – തരൂര്‍ പറഞ്ഞു.
Story Highlights : Christian churches provide platform for Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here