‘മലപ്പുറം ജില്ലാ പഞ്ചായത്ത് ലീഗിന്റെ കറവ പശു; തട്ടിപ്പിൽ ഉന്നതർക്കും പങ്കുണ്ട്, ടിപി ഹാരിസ് ചെയ്ത തെറ്റുകൾ മുസ്ലിം ലീഗ് ജനങ്ങളോട് പറയണം’; സിപിഐഎം

മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം ടി.പി ഹാരിസിനെതിരായ മുസ്ലിം ലീഗ് നടപടിയിൽ വ്യക്തത വരുത്തണമെന്ന് സി പി ഐ എം ഏരിയാ കമ്മിറ്റി അംഗം ടി.കെ റഷീദലി 24 നോട്. മലപ്പുറം ജില്ലാ പഞ്ചായത്തിലെ ഉന്നതർക്കും തട്ടിപ്പിൽ പങ്കുണ്ടെന്നും, ടിപി ഹാരിസ് ചെയ്ത തെറ്റുകൾ മുസ്ലിം ലീഗ് ജനത്തോട് പറയണമെന്നും സി പി ഐ എം ടി.കെ റഷീദലി ആവശ്യപ്പെട്ടു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മുസ്ലിംലീഗിന്റെ കറവ പശുവാണ്. കൃത്യമായ പദ്ധതിയുടെ ഭാഗമായിട്ടാണ് തട്ടിപ്പ് നടന്നത്. കൃത്യമായി പൊലീസ് അന്വേഷിക്കണമെന്നും ടി.കെ റഷീദലി ആവശ്യപ്പെട്ടു. വിവിധ പദ്ധതികളുടെ പേരിൽ പ്രവർത്തകരിൽ നിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെന്ന പരാതിയിലാണ് ടി പി ഹാരിസിനെ മുസ്ലിം ലീഗ് പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തത്.
അതേസമയം ജില്ലാ പഞ്ചായത്തിലെ മുഴുവൻ പദ്ധതികളും സ്പെഷ്യൽ ഓഡിറ്റിങിന് വിധേയമാക്കണം എന്ന് ആവശ്യപ്പെട്ട് നാഷണൽ ലീഗ് മുഖ്യമന്ത്രിക്ക് പരാതി നൽകി.മക്കരപറമ്പ് ഡിവിഷന്‍ ജില്ലാ പഞ്ചായത്തംഗമായ ടി പി ഹാരിസിനെയാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍ നിന്ന് കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തത്.
മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജോയിന്റ് സെക്രട്ടറിയാണ്.ജില്ലാ പഞ്ചായത്ത് പദ്ധതികളില്‍ ലാഭവിഹിതം വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി പണം തട്ടിയെന്ന പരാതിയിലാണ് നടപടി. സംഭവത്തില്‍ ഇതുവരെ ആരും പൊലീസില്‍ പരാതി നല്‍കിയിട്ടില്ല. പരാതികള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ലീഗ് നടപടി.
Story Highlights : cpim on muslim league leader tp harris suspention
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here