താക്കീത് നൽകിയതാണ്, കോൺഗ്രസ് സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗം; ഈ സർക്കാർ മാറണമെന്ന് ജനം ആഗ്രഹിക്കുന്നു; പാലോട് രവി

സംസ്ഥാനത്ത് എൽഡിഎഫ് ഭരണം തുടരുമെന്ന ഫോൺ സംഭാഷണത്തിൽ വിശദീകരണവുമായി തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ പാലോട് രവി. പ്രവർത്തകർക്ക് താക്കീത് നൽകിയതാണ്. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് അത്തരം ഒരു മെസ്സേജ് നൽകിയതെന്ന് പാലോട് രവി പറഞ്ഞു. ഈ സർക്കാർ മാറണമെന്ന് ജനം ആഗ്രഹിക്കുന്നു.
UDF തിരിച്ചു വരാൻ കഴിയുന്ന പ്രവർത്തനം തുടരുന്നു. വലിയ ആത്മ വിശ്വാസം ഉണ്ട് പാർട്ടിയ്ക്ക്. വാർഡുകളിൽ ടീം വർക്കായി ആണ് പ്രവർത്തിക്കുന്നത്. ഒരു പ്രവർത്തകനെ വിളിച്ചപ്പോൾ അവർ പരാതികൾ പറഞ്ഞു. ഭിന്നതകൾ തീർക്കണം എന്നാണ് ഓഡിയോയിൽ പറഞ്ഞതെന്നും പാലോട് രവി വിശദീകരിച്ചു.
തിരുവനന്തപുരം കോർപ്പറേഷൻ അതിർത്തിയിൽ എന്തായിരുന്നു സ്ഥിതി. നിങ്ങൾ അത് പരിഹരിച്ചില്ലെങ്കിൽ പാർട്ടിയെ ബാധിക്കും എന്നാണ് പറഞ്ഞത്. ഞാൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും ഇത്തരം മെസേജുകൾ ഫോണിലൂടെയും അല്ലാതെയും നിരന്തരമായി നൽകുന്നതാണെന്നും പാലോട് രവി പറഞ്ഞു.
പാർട്ടി യോഗങ്ങൾ കൂടുമ്പോഴും ഇതാണ് പറയുന്നത്. ഗൂഢാലോചന ഒന്നും എനിക്ക് എതിരെ നടത്തിയിട്ട് കാര്യമില്ല. ഒറ്റെക്കട്ടായി മുന്നോട്ട് പോകണമെന്നാണ് നൽകുന്ന നിർദ്ദേശം. ഈ വർഷം മികച്ച വിജയം കോർപറേഷനിൽ നേടും. ഓഡിയോ പുറത്ത് വിട്ടത്: അങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് എല്‍ഡിഎഫ് ഭരണം തുടരുമെന്ന് പറഞ്ഞായിരുന്നു തിരുവനന്തപുരം ഡിസിസി അധ്യക്ഷന്‍ പാലോട് രവിയുടെ ഫോൺ സംഭാഷണം. പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ടെലിഫോൺ സംഭാഷണമാണ് പുറത്തായത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് മൂന്നാമതാകും.
തദ്ദേശ തെരഞ്ഞെടുപ്പോടെ കോൺഗ്രസ് ഇല്ലാതാകും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകും. മുസ്ലിം വിഭാഗം മറ്റുപാര്‍ട്ടികളിലേക്കും സിപിഐഎമ്മിലേക്കും പോകും. കോണ്‍ഗ്രസ് എടുക്കാച്ചരക്കാകുമെന്നും പാലോട് രവി പറയുന്ന ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നത്.
കുറേ കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേരും. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മൂന്നാമത് പോകും. നിയമസഭയില്‍ താഴെ വീഴും. 60 നിയമസഭാ മണ്ഡലത്തില്‍ ബിജെപി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നീ നോക്കിക്കോ. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് വോട്ട് പിടിക്കും. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതാണ് കേരളത്തില്‍ സംഭവിക്കാന്‍ പോകുന്നത്. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കുമെന്നും പാലോട് രവി സംഭാഷണത്തിൽ പറയുന്നു.
Story Highlights : palode ravi response about his audio
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here