‘സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കും’; കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്

കാർഗിൽ വീരമൃത്യു വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് രാജ്നാഥ് സിംഗ്. സൈന്യത്തിൻ്റെ ദൃഢനിശ്ചയത്തിന്റെയും ത്യാഗത്തിന്റെയും ഓർമ്മപ്പെടുത്തൽ കൂടിയാണ് ഈ ദിനം. സൈന്യത്തിൻ്റെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കി.
നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിൽ അസാധാരണമായ ധൈര്യവും, മനക്കരുത്തും, ദൃഢനിശ്ചയവും പ്രകടിപ്പിച്ച നമ്മുടെ ധീരജവാന്മാരെ ഞാൻ ഹൃദയംഗമമായി ആദരിക്കുന്നു,” അദ്ദേഹം എക്സ് പോസ്റ്റിൽ കുറിച്ചു.
കാർഗിൽ യുദ്ധത്തിൽ സൈനികർ നടത്തിയ പരമോന്നത ത്യാഗം നമ്മുടെ സായുധ സേനയുടെ നിശ്ചയദാർഢ്യത്തിന്റെ ഓർമ്മപ്പെടുത്തലാണെന്ന് പ്രതിരോധ മന്ത്രി ഊന്നിപ്പറഞ്ഞു.സൈനികരുടെ സേവനത്തിന് ഇന്ത്യ എന്നും കടപ്പെട്ടിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാതൃ രാജ്യത്തിനായി ജീവൻ നൽകിയ സൈനികർക്ക് രാഷ്ട്രപതി ദൗപതി മുർമു ആദരാഞ്ജലി അർപ്പിച്ചു. സൈനികരുടെ അസാധാരണമായ ധൈര്യത്തെയും ദൃഢനിശ്ചയത്തെയും കൂടി ഈ ദിവസം സൂചിപ്പിക്കുന്നു. രാജ്യത്തിനു വേണ്ടിയുള്ള സൈന്യത്തിന്റെ സമർപ്പണവും ത്യാഗവും ജനങ്ങൾക്ക് എന്നും പ്രചോദനമാകുമെന്ന് രാഷ്ട്രപതി പറഞ്ഞു.
Story Highlights : Rajnath singh praises inidan army kargil war
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here