Advertisement

ഒറ്റ ദിവസം, റൂട്ട് മറികടന്നത് മൂന്ന് ഇതിഹാസങ്ങളെ

18 hours ago
2 minutes Read

ഇന്നലെ ഇന്ത്യയ്ക്ക് എതിരായി നടന്ന മത്സരത്തിലൂടെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരങ്ങളുടെ പട്ടികയിൽ തന്റെ സ്ഥാനം ഉയർത്തി ഇംഗ്ലണ്ട് സൂപ്പർതാരം ജോ റൂട്ട്. ഇനി മുന്നിലുള്ളത് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ മാത്രം. മാഞ്ചസ്റ്ററിൽ നടക്കുന്ന ടെസ്റ്റിൽ ഇംഗ്ലണ്ടിനായി 150 റൺസ് നേടുന്നതിനിടയിലാണ് റൂട്ട് ഈ നേട്ടം കൈവരിച്ചത്.

ഒറ്റ ദിവസംകൊണ്ട് മൂന്ന് ഇതിഹാസ താരങ്ങളെയാണ് അദ്ദേഹം മറികടന്നത്. ഇന്ത്യയുടെ രാഹുൽ ദ്രാവിഡ് (13288 റൺസ്), സൗത്ത് ആഫ്രിക്കയുടെ ജാക്ക് കാലിസ് (13289 റൺസ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (11378 റൺസ്) എന്നിവരെയാണ് റൂട്ട് പിന്നിലാക്കിയത്. 150 റൺസിൽ ആദ്യ 31 റൺസ് നേടിയപ്പോൾ തന്നെ റൂട്ട് കാലിസിനെയും, ദ്രാവിഡിന്റെയും പിന്നിലാക്കിയിരുന്നു.

ഈ നേട്ടത്തിന് പുറമെ മറ്റ് നേട്ടങ്ങളും റൂട്ട് സ്വന്തമാക്കിയിട്ടുണ്ട്. ഇന്നലത്തെ സെഞ്ച്വറി നേട്ടത്തോടെ ഇന്ത്യക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോർഡും റൂട്ട് തന്റെ പേരിൽ കുറിച്ചു. ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യക്കെതിരെ ഇതുവരെ 12-ാം സെഞ്ചുറിയാണ് അദ്ദേഹം നേടിയത്. 11 സെഞ്ചുറി നേടിയ ഓസ്‌ട്രേലിയൻ താരം സ്റ്റീവ് സ്മിത്തിനെ മറികടന്നാണ് റൂട്ട് ഈ നേട്ടത്തിൽ എത്തിയത്.

കൂടാതെ, ടെസ്റ്റ് കരിയറിലെ തന്റെ 38-ാം സെഞ്ചുറി ഇന്നലെ ഇന്ത്യയ്ക്ക് എതിരെ നേടിയ സെഞ്ച്വറിയിലൂടെ റൂട്ട് പൂർത്തിയാക്കി. നിലവിൽ ഏറ്റവും കൂടുതൽ സെഞ്ചുറി നേടിയ താരങ്ങളിൽ മുൻ ശ്രീലങ്കൻ താരം കുമാർ സംഗക്കാരയ്‌ക്കൊപ്പമാണ് ഇപ്പോൾ റൂട്ട്. ഇരുവരും നാലാം സ്ഥാനത്താണ് പങ്കിട്ടിരിക്കുകയാണ്.

Story Highlights : Root second only to Tendulkar for most Test runs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top