‘സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണം; സുരക്ഷാ ഓഡിറ്റ് നടത്തണം’; കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

സ്കൂളുകളിൽ സുരക്ഷാ പ്രോട്ടോകോൾ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. കെട്ടിടങ്ങളുടെ കാലപ്പഴക്കം കാരണം അപകടങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിലാണ് ഇടപെടൽ. രാജ്യത്തെ എല്ലാ സ്കൂളുകളിലും സുരക്ഷാ ഓഡിറ്റ് നടത്തണമെന്നാണ് നിർദേശം. സ്കൂളുകളിൽ സുരക്ഷ വർധിപ്പിക്കാൻ അഞ്ച് കർമ പദ്ധതികൾ നടപ്പിലാക്കണമെന്ന് നിർദേശം നൽകി.
രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്ന് കുട്ടികൾ മരിച്ച സംഭവത്തെ തുടർന്നാണ് ഇടപെടൽ. സ്കൂളുകളിലെ അഗ്നിരക്ഷാ സംവിധാനങ്ങൾ, എമർജൻസി എക്സിക്റ്റുകൾ, ഇലക്ട്രിക്കൽ വയറുകൾ എന്നിവയുടെ സമഗ്ര പരിശോധന നടത്തണം. അടിയന്തര ഘട്ടങ്ങളിൽ പാലിക്കേണ്ട നടപടികളെ കുറിച്ച് വിദ്യാർത്ഥികൾക്കും സ്കൂൾ ജീവനക്കാർക്കും പരിശീലനം നൽകണമെന്നും മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്.
Read Also: ധര്‍മസ്ഥലയിലെ വെളിപ്പെടുത്തല്‍: മുന്‍ ശുചീകരണതൊഴിലാളിയുടെ മൊഴിയെടുപ്പ് തുടരുന്നു
കുട്ടികളുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് കൗൺസിലിങ്ങും മറ്റ് നടപടികളും സ്വീകരിക്കണമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നിർദേശം നൽകി. അപകടങ്ങളോ മറ്റു സമാന സംഭവങ്ങളോ ഉണ്ടായാൽ 24 മണിക്കൂറിനുള്ളിൽ അധികൃതരെ അറിയിക്കണം എന്നീ നിർദ്ദേശങ്ങളാണ് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നൽകിയത്.
Story Highlights : Union Education Ministry send letters to Chief Secretaries
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here