‘ബോസിനെ’ ഹണി ട്രാപ്പില്‍ കുടുക്കി 30 കോടി തട്ടാന്‍ ശ്രമം; കൊച്ചിയില്‍ ദമ്പതികള്‍ പിടിയില്‍

കൊച്ചിയിലെ വ്യവസായിയില്‍ നിന്ന് ഹണി ട്രാപ്പിലൂടെ 30 കോടി തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍. തൃശ്ശൂര്‍ സ്വദേശികളായ കൃഷ്ണദാസ് – ശ്വേത ദമ്പതികളെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. (husband and wife arrested in honey trap case in kochi)
പരാതി നല്‍കിയ വ്യവസായിയുടെ പോര്‍സനല്‍ സ്റ്റാഫ് ആയിരുന്നു ശ്വേത. ഈ ബന്ധം മുതലെടുത്താണ് ഭര്‍ത്താവ് കൃഷ്ണ ദാസിന്റെ നിര്‍ബന്ധപ്രകാരം ഹണി ട്രാപ്പിന് ശ്രമിച്ചത്. പരാതിക്കാരന്‍ അയച്ച വാട്‌സ്ആപ്പ് മെസ്സേജുകള്‍ പരസ്യപ്പെടുത്തുമെന്ന് പറഞ്ഞായിരുന്നു ഭീഷണി. ആദ്യം ചെറിയൊരു തുക ചോദിച്ചു. പിന്നീട് 30 കോടി ആവശ്യപ്പെട്ടു.
തട്ടിപ്പ് മനസ്സിലായതോടെ പരാതിക്കാരന്‍ ദമ്പതികളെ കുടുക്കാന്‍ വ്യവസായി തീരുമാനിച്ചു. പത്തു കോടിയുടെ രണ്ട് ചെക്കുകളും കൈമാറി. പോലീസില്‍ നല്‍കുന്ന പരാതിക്ക് തെളിവായാണ് ചെക്കുകള്‍ കൈമാറിയത്. ദമ്പതികളെ പിടികൂടുന്ന ഘട്ടത്തില്‍ ഈ രണ്ടു ചെക്കുകളും പോലീസ് കസ്റ്റഡിയിലെടുത്തു. തൃശ്ശൂര്‍ സ്വദേശികളായി പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
Story Highlights : husband and wife arrested in honey trap case in kochi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here