Advertisement

ന്യുയോർക്കിൽ വെടിവെയ്പ്‌; ഒരാൾ കൊല്ലപ്പെട്ടു, ആറ് പേർക്ക്‌ വെടിയേറ്റു

2 days ago
1 minute Read

ന്യുയോർക്ക്‌ നഗരത്തിൽ വെടിവെയ്പ്‌. പൊലീസ്‌ ഓഫീസർ കൊല്ലപ്പെട്ടു. ആറ് പേർക്ക്‌ വെടിയേറ്റു. അക്രമി ജീവനൊടുക്കി. മിഡ്‌ടൗൺ മാൻഹട്ടനിൽ ഇന്ന് നടന്ന വെടിവയ്പ്പിലെ പ്രതി നെവാഡയിലെ ലാസ് വെഗാസിൽ താമസിച്ചിരുന്ന 27 വയസ്സുകാരനാണെന്ന് അധികൃതർ പറഞ്ഞു. പ്രതി തോക്കുമായി നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പ്പിനുള്ള കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയുടെ കൂടുതൽ‌ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Story Highlights : Shooting in New York; One killed, six injured

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top