Advertisement

IAS തലപ്പത്ത് അഴിച്ചുപണി; നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം

17 hours ago
2 minutes Read

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. നാല് ജില്ലാ കളക്ടർമാർക്ക് മാറ്റം. ജി പ്രിയങ്കയാണ് പുതിയ എറണാകുളം കളക്ടറർ. നിലവിലെ എറണാകുളം കളക്ടർ എൻഎസ്കെ ഉമേഷ് പൊതുവിദ്യാഭ്യാസ ഡയറക്ടറാകും. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയാകും. കെ വാസുകിയെ പൊതുവിദ്യാഭ്യാസ സെക്രട്ടറിയായും നിയമിച്ചു.

ആരോഗ്യവകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന എം എസ് മാധവിക്കുട്ടിയെ പാലക്കാട് കളക്ടറായും ചേതൻകുമാർ മീണയെ കോട്ടയം കളക്ടറായും ഡോ.ദിനേശ് ചെറുവത്തിനെ ഇടുക്കി കളക്ടറായും നിയമിച്ചു. എസ് ഷാനവാസ് തൊഴിൽ വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയായും ഡോ. എസ് ചിത്ര പൊതുവിദ്യാഭ്യാസ അഡിഷ്ണൽ സെക്രട്ടറിയായും നിയമിച്ചു. ഇടുക്കി കളക്ടറായിരുന്ന വി.വിഘ്‌നേശ്വരിയെ കൃഷിവകുപ്പ് അഡീഷണൽ സെക്രട്ടറിയാക്കി. കോട്ടയം ജില്ലാ കളക്ടറായിരുന്ന ജോൺ വി.സാമുവലിനെ ജലഗതാഗത വകുപ്പ് ഡയറക്ടറാക്കിയും നിയമിച്ചു.

Read Also: ഇരുട്ടി വെളുത്തപ്പോൾ കുത്തിയൊലിച്ചെത്തിയ മഹാ ദുരന്തം; വിങ്ങലിന്റെ ‘ഹൃദയഭൂമി’യായി പുത്തുമല

തദ്ദേശ ഭരണവകുപ്പിൽ അഡീഷണൽ സെക്രട്ടറിയായ ഡോ. എസ്.ചിത്രയെ പൊതുവിദ്യാഭ്യാസ വകുപ്പിലേക്കും ലാൻഡ് റവന്യൂ ജോയിന്റ് സെക്രട്ടറി എ.ഗീതയെ റവന്യൂ വകുപ്പ് അഡീഷണൽ സെക്രട്ടറിയായും മാറ്റി. തൊഴിലുറപ്പ് പദ്ധതി മിഷൻ ഡയറക്ടറായിരുന്ന എ.നിസാമുദ്ദീനെ കിലയുടെ ഡയറക്ടറായും രജിസ്‌ട്രേഷൻ ഐജി ആയിരുന്ന ശ്രീധന്യാ സുരേഷിനെ ടൂറിസം അഡീഷണൽ ഡയറക്ടറായും നിയമിച്ചു.

Story Highlights : Reshuffling in IAS ; four district collectors transferred

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top