Advertisement

‘വയനാട് ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നു’; SP തപോഷ് ബസുമദാരി

19 hours ago
2 minutes Read

മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്തുക അതീവ സാഹസമായിരുന്നുവെന്ന് വയനാട് എസ് പി തപോഷ് ബസുമദാരി. കേരള പൊലീസിന്റെ എസ്ഒജിയാണ് പട്ടാളത്തിന് സമാനമായി രക്ഷാപ്രവർത്തനം നടത്തിയത്. വീണ്ടും ഉരുൾപൊട്ടുമെന്ന മുന്നറിയിപ്പ് വന്നതോടെ അതിസാഹസമായിരുന്നു രക്ഷാപ്രവർത്തനമെന്നും എസ് പി തപോഷ് ബസുമദാരി ട്വന്റിഫോറിനോട് പറഞ്ഞു.

എസ്ഒജിയാണ് മുണ്ടക്കൈയിൽ ആദ്യ രക്ഷാ പ്രവർത്തനം നടത്തിയത്. കേരളാ പൊലീസിന്റെ എസ്ഒജിയെ പട്ടാളം എന്ന് തെറ്റിദ്ധരിക്കപ്പെട്ടു. യൂണിഫോമിലെ സമാനത എസ്ഒജിയെ പട്ടാള മായി തെറ്റിദ്ധരിക്കാൻ കാരണമായെന്ന് എസ് പി തപോഷ് ബസുമദാരി പറഞ്ഞു. എഡിജിപി അജിത് കുമാർ ദുരന്തമുഖത്ത് ക്യാമ്പ് ചെയ്ത് നൽകിയ നിർദേശം നിർണ്ണായകമായെന്നും ഐ ജി സേതു രാമനും പൊലീസ് ഓപ്പറേഷന് മാർഗ നിർദേശം നൽകിയെന്നും എസ്പി പറഞ്ഞു.

Read Also: നടുക്കം മാറാത്ത ഒരാണ്ട്; മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഇന്ന് ഒരു വയസ്

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് ഒരു വർഷം തികയുമ്പോഴാണ് എസ് പി തപോഷ് ബസുമദാരിയുടെ പ്രതികരണം. ഒരു നാടിനെയാകെ ഭൂപടത്തിൽ നിന്ന് മായ്ച്ചുകളഞ്ഞ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടമായെന്നാണ് ഔദ്യോഗിക കണക്ക്. 400 ഓളം കുടുംബങ്ങളാണ് ദുരന്തത്തിൽ ഒറ്റപ്പെട്ടത്.

Story Highlights : SP Taposh Basumatary says rescuing those trapped in the Mundakai-Chooralmala disaster was adventure

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top