കോട്ടയത്ത് മദ്യലഹരിയിൽ കാറോടിച്ച് വിദ്യാർഥിയുടെ പരാക്രമം; ഇടിച്ചത് 12 ഓളം വാഹനങ്ങളെ

മദ്യ ലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി വിദ്യാർഥി. കോട്ടയം സിഎംഎസ് കോളജ് വിദ്യാർഥിയായ ജൂബിൻ ലാലുവാണ് അപകടകരമായ രീതിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയത്. കോട്ടയം മുതൽ പനമ്പാലം വരെ 12 ഓളം വാഹനങ്ങളെയാണ് ഇയാൾ ഓടിച്ച കാർ ഇടിച്ചത്. നിർത്താതെ പോയ വാഹനം നിന്നത് വഴിയരികിലെ മരത്തിലിടിച്ചായിരുന്നു. നാട്ടുകാർ പുറത്തെടുത്തപ്പോൾ ജൂബിൻ അബോധാവസ്ഥയിലായിരുന്നു. ഇന്ന് വൈകിട്ട് അഞ്ചുമണിയോടുകൂടിയാണ് സംഭവം.
എന്നാൽ വാഹനങ്ങളിൽ ഇടിച്ച് അപകടം ഉണ്ടാക്കിയ ജൂബിൻ ലാലുവിനെ കെഎസ്‌യുവിൽ നിന്നും കഴിഞ്ഞ വർഷം പുറത്താക്കിയiതാണെന്ന് കെ എസ് യു ജില്ല പ്രസിഡന്റ് കെ എൻ നൈസാം അറിയിച്ചു. ജൂബിനെ സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയതിനായിരുന്നു കെഎസ്‌യുവിൽ നിന്ന് പുറത്താക്കിയത്.
Story Highlights : Student drives drunk in Kottayam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here