കേരളത്തിലും ചിരിയുടെ തരംഗം സൃഷ്ടിച്ച് ‘സു ഫ്രം സോ’

കന്നഡ നടനും സംവിധായകനുമായ രാജ് ബി.ഷെട്ടിയുടെ ലൈറ്റർ ബുദ്ധ ഫിലിംസ് നിർമ്മിച്ച കന്നഡ ചിത്രം ‘സു ഫ്രം സോ’ മലയാളം പതിപ്പ് ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിച്ചു. ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത്. ആദ്യാവസാനം വരെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രത്തിൽ ഹൊറർ- സൂപ്പർ നാച്ചുറൽ ഘടകങ്ങളും ഉണ്ട്.
കന്നടയിൽ വമ്പൻ പ്രേക്ഷക പിന്തുണ നേടി പ്രദർശനം തുടരുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും ചെയ്തിരിക്കുന്നത് ജെ.പി. തുമിനാട് ആണ്.തുളു നാടക- സിനിമാ വേദികളിലൂടെ ശ്രദ്ധ നേടിയ ജെ.പി. തുമിനാട്, ‘സപ്‌ത സാഗരദാച്ചേ എല്ലോ സൈഡ് ബി’ എന്ന ചിത്രത്തിലൂടെ ഒരു നടനെന്ന നിലയിലും ശ്രദ്ധ നേടിയിരുന്നു.’സു ഫ്രം സോ’എന്ന ഈ ചിത്രത്തിലും അദ്ദേഹം പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ഗംഭീര പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന്റെ മലയാളം പതിപ്പിന് ലഭിക്കുന്നത്.കഴിഞ്ഞ ആറു ദിവസത്തിൽ ബുക്ക് മൈ ഷോയിലൂടെ മാത്രം 1 ലക്ഷത്തിനു മുകളിൽ എന്ന കണക്കിലാണ് ചിത്രത്തിന്റെ ടിക്കറ്റുകൾ വിറ്റഴിയുന്നത്.
സംവിധായകൻ ജെ.പി.തന്നെ നായകനായ ചിത്രത്തിൽ ശനീൽ ഗൗതം, ദീപക് രാജ് പണാജെ, പ്രകാശ് തുമിനാട്, മൈം രാമദാസ്, സന്ധ്യ അരേകേരേ,രാജ് ബി ഷെട്ടി എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു.ചിത്രത്തിന് സംഗീതം ഒരുക്കിയത് നവാഗതനായ സുമേദ് ആണ്. രാജ് ബി. ഷെട്ടിക്കൊപ്പം ശശിധർ ഷെട്ടി ബറോഡ, രവി റായ് കൈലാസ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
എഡിറ്റിംഗ്- നിതിൻ ഷെട്ടി, മേക്കപ്പ്- റോണക്സ് സേവ്യർ, പശ്ചാത്തല സംഗീതം- സന്ദീപ് തുളസിദാസ്, പ്രൊഡക്ഷൻ ഡിസൈൻ- സുഷമ നായക്, എക്സികുട്ടീവ് പ്രൊഡ്യൂസർ – ബാലു കുംത.
Story Highlights : ‘Su from So’ creates a wave of laughter in Kerala too
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here