‘വളരെയധികം സന്തോഷം; ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടു, ദേശീയ പുരസ്കാരത്തെക്കുറിച്ച് ആലോചിച്ചിരുന്നില്ല’; ക്രിസ്റ്റോ ടോമി

71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാര നേട്ടത്തിൽ വളരെയധികം സന്തോഷമുണ്ടെന്ന് ഉള്ളൊഴുക്ക് ചിത്രത്തിന്റെ സംവിധായകൻ ക്രിസ്റ്റോ ടോമി. ഒരുപാട് പരീക്ഷണങ്ങൾ നേരിട്ടിരുന്നു. ചിത്രം ചെയ്യാൻ പറ്റുമോ എന്ന തോന്നിയ നിമിഷങ്ങളുണ്ടായിരുന്നു. എട്ട് വർഷമെടുത്തു സിനിമ ചെയ്യാൻ. സിനിമ ജനങ്ങൾ സ്വീകരിക്കണമെന്ന് മാത്രമേ ആഗ്രഹിച്ചിരുന്നുള്ളൂവെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു.
ആദ്യത്തെ സിനിമയിൽ ഉർവശി, പാർവതി തുടങ്ങിയവരുടെ കൂടെ വർക്ക് ചെയ്യാൻ പറ്റിയതിൽ ഭാഗ്യം ഉണ്ടെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. ഉർവശിക്ക് ദേശീയ പുരസ്‌കാരം കിട്ടും എന്ന് പ്രതീക്ഷിച്ചിരുന്നുവെന്ന് അദേഹം പറഞ്ഞു. ഉർവശിയുടെ കൂടെ വർക്ക് ചെയ്യാൻ പറ്റുക എന്നത് ഏറ്റവും വലിയ ഭാഗ്യം ആണെന്ന് ക്രിസ്റ്റോ ടോമി പറഞ്ഞു. രണ്ട് പുരസ്കാരങ്ങളാണ് ഉള്ളൊഴുക്കിന് ലഭിച്ചത്. മികച്ച മലയാള സിനിമായായി ഉള്ളൊഴുക്കിനെയാണ് തിരഞ്ഞെടുത്തത്. ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്കാരം ലഭിച്ചു.
2023ൽ സെൻസർ ചെയ്ത ചിത്രങ്ങളാണ് പുരസ്കാരത്തിനായി പരിഗണിക്കപ്പെട്ടത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ജവാൻ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്കാരം. ട്വൽത്ത് ഫെയിൽ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. റാണി മുഖർജിയാണ് മികച്ച നടി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം.
Story Highlights : Ullozhukku Director Christo Tomy reacts in National award winning
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here