Advertisement

തിരുവനന്തപുരത്ത് മദ്യലഹരിയിൽ അച്ഛൻ മകനെ വെട്ടി

16 hours ago
1 minute Read

തിരുവനന്തപുരം കീഴാവൂർ സെസൈറ്റി ജംഗ്ഷനിൽ മദ്യലഹരിയിൽ അച്ഛൻ മകന്റെ കഴുത്തിനു വെട്ടി. കീഴാവൂർ സ്വദേശി വിജയൻ നായരാണ് മകൻ വിനീതിനെ(35) വെട്ടി പരുക്കേൽപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാത്രി ഏഴു മണിയോടെയാണ് സംഭവം. സംഭവത്തിൽ മംഗലപുരം പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടുകൂടി ഇരുവരും മദ്യപിക്കുകയും തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും ചെയ്തു. ഇതിനിടയിലാണ് വിജയൻ മകനെ കഴുത്തിൽ വെട്ടുന്നത്. തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.

Story Highlights : Drunk father attcks son in Thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top