Advertisement

‘പികെ ഫിറോസിനെ ബിജെപി-സിപിഐഎം കൂട്ടുകെട്ട് വേട്ടയാടുന്നു; യൂത്ത് കോൺഗ്രസ് നേതാക്കളെയും വേട്ടയാടുന്നു’; കെ മുരളീധരൻ

2 days ago
1 minute Read

ലഹരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്റെ സഹോദരന്‍ പികെ ബുജൈര്‍ അറസ്റ്റിലായ സംഭവത്തില്‍ പ്രതികരണവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പികെ ഫിറോസിനെ ബിജെപി-സിപിഐഎം കൂട്ടുകെട്ട് വേട്ടയാടുന്നു. നിയമം അതിന്റെ വഴിക്ക് പോട്ടെ എന്ന് അദ്ദേഹം പറഞ്ഞതിൽ എല്ലാം ഉണ്ട്. യൂത്ത് കോൺഗ്രസ് നേതാക്കളെയും ഇങ്ങനെ വേട്ടയാടുന്നുണ്ടെന്നും കെ മുരളീധരൻ പ്രതികരിച്ചു.

സഹോദരന്‍ ചെയ്ത കുറ്റകൃത്യത്തിന് സഹോദരന്‍ എന്ന നിലയ്ക്ക് എനിക്കെതിരെയാണ് വ്യാപകമായ സൈബര്‍ ആക്രമണം ഉണ്ടാകുന്നതെന്ന് പി കി ഫിറോസ് വ്യക്തമാക്കി. എന്റെ സഹോദരനും ഞാനും രണ്ടു വ്യക്തിത്വങ്ങളാണ്. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയവുമായി യാതൊരു യോജിപ്പുമില്ല. അതുകൂടാതെ എന്റെ രാഷ്ട്രീയത്തെ എപ്പോഴും വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന വ്യക്തിയാണ് അദ്ദേഹമെന്നും പി കെ ഫിറോസ് കൂട്ടിച്ചേർത്തു.

മെസ്സി കേരളത്തിൽ വരുന്ന വിഷയത്തിലും കെ മുരളീധരൻ പ്രതികരിച്ചു. മന്ത്രി വി അബ്ദുറഹിമാൻ ആണ് പറഞ്ഞത് മെസി വരും എന്ന്. മെസി വരുമോ ഇല്ലയോ എന്ന് അബ്ദുറഹിമാൻ പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അടൂർ ഗോപാലകൃഷന്റെ പ്രതികരണം ദൗർഭാഗ്യകരമെന്നും കെ മുരളീധരൻ വ്യക്തമാക്കി. എല്ലാവർക്കും ട്രെയിനിംഗ് കൊടുക്കാം എന്ന് പറഞ്ഞാൽ മനസിലാക്കാം. അവർക്ക് കൊടുക്കുന്ന പണത്തിൽ മാത്രം കണക്ക് വേണം എന്നത് ശരിയല്ലെന്നും അദ്ദേഹം വിമർശിച്ചു.

അതേസമയം പട്ടികജാതി വിഭാഗത്തില്‍ നിന്ന് സിനിമയെടുക്കാന്‍ വരുന്നവര്‍ക്ക് പരിശീലനം നല്‍കണമെന്നായിരുന്നു അടൂര്‍ ഗോപാലകൃഷ്ണന്റെ വിവാദ പരാമര്‍ശം. ചലച്ചിത്ര കോര്‍പ്പറേഷന്‍ വെറുതെ പണം നല്‍കരുതെന്നും ഒന്നര കോടി നല്‍കിയത് വളരെ കൂടുതലാണെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Story Highlights : k muraleedharan support over p k firos

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top