Advertisement

കൊടും ക്രൂരത; പൂച്ചയെ കഴുത്തറുത്ത് കൊല്ലുന്നത് ഇൻസ്റ്റാഗ്രാം സ്റ്റോറിയാക്കി യുവാവ്

22 hours ago
2 minutes Read

പൂച്ചയെ കഴുത്തറുത്ത് കൊന്ന് നിലയിൽ യുവാവിന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറി.ഷജീർ എന്ന യുവാവാണ് പൂച്ചയെ കഴുത്തറുത്ത നിലയിൽ ഇൻസ്റ്റ സ്റ്റോറി ഷെയർ ചെയ്തത്. തൊട്ട് മുൻപുള്ള വീഡിയോയിൽ പൂച്ചയ്ക്ക് ഇയാൾ ഭക്ഷണം കൊടുക്കുന്നത് വ്യക്തമാണ്. ശേഷം ഇറച്ചി കയ്യിൽ പിടിച്ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാനാകും.

ചെറുപ്പുളശ്ശേരി സ്വദേശിയായ ഇയാൾ ലോറി ഡ്രൈവർ ആണെന്നാണ് വിവരം. നിലവിൽ ഇയാൾ തമിഴ്നാട്ടിലാണെന്നാണ് സൂചന. ക്രൂരതയെക്കുറിച്ച് ഇയാളോട് ചോദിച്ചപ്പോൾ മനുഷ്യനെക്കാളും രുചിയുള്ള ഇറച്ചിയാണ് പൂച്ചയുടേതെന്നാണ് മറുപടി നൽകിയത്.

Story Highlights :Shocking Instagram story shows brutal killing of a cat

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top