Advertisement

‘മൂന്നാം ലോക രാജ്യത്തെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച വ്യക്തിയാണ് തോമസ് ജോസഫ്’ : എന്‍ എസ് മാധവന്‍

3 days ago
1 minute Read
N S MADHAVAN

മൂന്നാം ലോക രാജ്യങ്ങളിലെ മനുഷ്യരുടെ ജീവിതത്തെ ഭാവനാത്മകമായി അവതരിപ്പിച്ച കഥാകൃത്താണ് തോമസ് ജോസഫ് എന്ന് പ്രശസ്ത സാഹിത്യകാരന്‍ എന്‍ എസ് മാധവന്‍ അഭിപ്രായപ്പെട്ടു. ചാവറ കള്‍ച്ചറല്‍ സെന്ററില്‍, ‘അത്ഭുത സമസ്യ തോമസ് ജോസഫ് കഥ- ജീവിതം’ എന്ന പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടിഎം എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ചാവറ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. അനില്‍ ഫിലിപ്പ് സിഎംഐ മുഖ്യാതിഥിയായിരുന്നു. പുസ്തകത്തിന്റെ ആദ്യ കോപ്പി തോമസ് ജോസഫിന്റെ ഭാര്യ, റോസിലി ജോസഫ് സ്വീകരിച്ചു. പിഎഫ് മാത്യൂസ്, ജോര്‍ജ് ജോസഫ് കെ, വേണു വി.ദേശം, സോക്രട്ടീസ് വാലത്ത്, എജെ തോമസ്, സി കെ ഹസന്‍ കോയ, കെഎന്‍ ഷാജി എന്നിവര്‍ പ്രസംഗിച്ചു.

Story Highlights : Thomas Joseph’s book was published

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top